അച്ഛന്‍ മരിച്ചശേഷം അമ്മ വീടിന് പുറത്തിറങ്ങിയിട്ടില്ല!!! ഞാനും അമ്മയും നോണ്‍ കഴിക്കാറില്ല- മണിയുടെ മകള്‍ ശ്രീലക്ഷ്മി

മലയാള സിനിമയ്ക്ക് തീരാനാവാത്ത നഷ്ടമാണ് നടന്‍ കലാഭവന്‍ മണിയുടെ വേര്‍പാട്. പാട്ടും അഭിനയവുമായി ആരാധകരെ സ്വന്തമാക്കിയ മണിയുടെ വിയോഗം ഇന്നും നോവോര്‍മ്മയാണ്. അക്ഷരം എന്ന ചിത്രത്തിലൂടെ ഓട്ടോറിക്ഷ ഡ്രൈവറായിട്ടാണ് മണിയുടെ സിനിമാ അരങ്ങേറ്റം. 1999ല്‍…

മലയാള സിനിമയ്ക്ക് തീരാനാവാത്ത നഷ്ടമാണ് നടന്‍ കലാഭവന്‍ മണിയുടെ വേര്‍പാട്. പാട്ടും അഭിനയവുമായി ആരാധകരെ സ്വന്തമാക്കിയ മണിയുടെ വിയോഗം ഇന്നും നോവോര്‍മ്മയാണ്. അക്ഷരം എന്ന ചിത്രത്തിലൂടെ ഓട്ടോറിക്ഷ ഡ്രൈവറായിട്ടാണ് മണിയുടെ സിനിമാ അരങ്ങേറ്റം. 1999ല്‍ ഇറങ്ങിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെന്ന വിനയന്‍ ചിത്രത്തിലൂടെ മണി സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത താരമായി മാറി. പിന്നീടങ്ങോട്ട് നായകനായും വില്ലനായും മണിയുടെ വേഷപ്പകര്‍ച്ചയാണ് ആരാധകര്‍ കണ്ടത്.

മലയാളത്തിനപ്പുറം തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം മണി തന്റേതായ ഇടം നേടി. സിനിമയില്‍ താരമായപ്പോഴും ചെറുപ്പം മുതല്‍ കൈമുതലായിരുന്ന നാടന്‍ പാട്ടിനെ മണി കൈവിട്ടില്ല. ഇപ്പോഴിതാ മണിയുടെ വിയോഗത്തിന് ആറ് വര്‍ഷമായിരിക്കുകയാണ്. മണിയുടെ മകള്‍ ശ്രീലക്ഷ്മി അച്ഛനെ കുറിച്ചുള്ള നോവോര്‍മ്മകള്‍ പങ്കുവച്ചിരിക്കുന്നതാണ് ശ്രദ്ധേയമാകുന്നത്.

അച്ഛന്‍ മരിച്ചൂവെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. അച്ഛന്റെ ആത്മാവ് ഇപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്. മരിക്കും മുമ്പ് എന്നോട് പറഞ്ഞത് നന്നായി പഠിക്കണം എല്ലാ വിഷയങ്ങള്‍ക്കും നല്ല മാര്‍ക്ക് വാങ്ങണം എന്നായിരുന്നെന്ന് ശ്രീലക്ഷ്മി പറയുന്നു.

അച്ഛന് കൊടുത്ത ആ വാക്ക് പാലിക്കണം. തന്നെ എപ്പോഴും മോനേ എന്നാണ് അച്ഛന്‍ വിളിക്കാറെന്നും ശ്രീലക്ഷ്മി പറയുന്നു. ആണ്‍കുട്ടികളെ പോലെ എനിക്ക് നല്ല ധൈര്യം വേണം എന്നാണ് അച്ഛന്‍ പറയാറുള്ളത്. കാര്യപ്രാപ്തി വേണം. കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് നോക്കി നടത്താന്‍ കഴിയണം എന്നെല്ലാം പറയുമായിരുന്നു.

കുട്ടിക്കാലത്ത് ഇതൊക്കെ കേള്‍ക്കുമ്പോള്‍ എന്തിനാണ് ഇതൊക്കെ എന്നോട് പറയുന്നത് എന്ന് ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴാണ് കാര്യങ്ങള്‍ എല്ലാം മനസിലാകുന്നത്.
‘അച്ഛന് ഇങ്ങനെ ഉണ്ടാകും എന്ന് നേരത്തെ അദ്ദേഹം അറിഞ്ഞിരുന്നോ എന്ന് തോന്നിപോകുകയാണെന്നും ശ്രീലക്ഷ്മി പറയുന്നു.

അച്ഛന്‍ ഇനി ഇല്ല എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. കുറെ ആളുകള്‍, ബഹളം അതൊക്കെ ബോധമില്ലാത്ത അവസ്ഥയിലാണ് ഞാന്‍ കണ്ടത്.
പിന്നീട് യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. അച്ഛന്‍ മരിച്ചതിന് പിന്നാലെ ആയിരുന്നു പരീക്ഷ. എന്നാല്‍ അച്ഛന്‍ ലൊക്കേഷനില്‍ പോയിരിക്കുകയാണ് എന്ന വിശ്വാസത്തിലാണ് പരീക്ഷയ്ക്ക് പോയതെന്നും ശ്രീലക്ഷ്മി പങ്കുവയ്ക്കുന്നു.

അച്ഛന്‍ മരിച്ചശേഷം അമ്മ വീടിന് പുറത്തിറങ്ങിയിട്ടില്ല. അച്ഛന്‍ ഉണ്ടായിരുന്നപ്പോഴും അച്ഛന്റെ ഒപ്പമല്ലാതെ അമ്മ വീടിന് പുറത്തുപോകാറില്ലായിരുന്നു. അച്ഛന്‍ മരിച്ച ശേഷം വീട്ടില്‍ നോണ്‍ വേജ് പാകം ചെയ്യാറില്ല. ഞാനും അമ്മയും നോണ്‍ കഴിക്കാറുമില്ലെന്നും ശ്രീലക്ഷ്മി പറയുന്നു.

അമ്മയുടെ സപ്പോര്‍ട്ടാണ് തന്റെ ബലം. അച്ഛന്റെ ബലികുടീരത്തില്‍ ഇരിക്കുമ്പോള്‍ ഒരു പ്രത്യേക കാറ്റ് വരാറുണ്ട്. ആ കാറ്റിന് അച്ഛന്റെ പെര്‍ഫ്യൂമിന്റെ മണം ആണ്. അച്ഛന്‍ ഞങ്ങളെ വിട്ട് എങ്ങും പോയിട്ടില്ല എന്ന തോന്നലാണ് അപ്പോള്‍ കിട്ടുകയെന്നും ശ്രീലക്ഷ്മി പറയുന്നു.