കേരളത്തിന്റെ സ്വന്തം കലാഭവൻ മണിയുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ നില!

കലാഭവൻ മണിയുടെ പേര് കേൾക്കുമ്പോൾ തന്നെ ഇന്നും മലയാളികളുടെ മനസ്സിന് ഒരു വിങ്ങൽ ആണ്. കലാഭവൻ മണിയെന്ന കേരളത്തിന്റെ മണിമുത്ത് ഈ ലോകത്തിൽ നിന്ന് പോയിട്ട് അഞ്ചു വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ഇന്നും പ്രേക്ഷകർക്ക് അദ്ദേഹത്തിന്റെ…

കലാഭവൻ മണിയുടെ പേര് കേൾക്കുമ്പോൾ തന്നെ ഇന്നും മലയാളികളുടെ മനസ്സിന് ഒരു വിങ്ങൽ ആണ്. കലാഭവൻ മണിയെന്ന കേരളത്തിന്റെ മണിമുത്ത് ഈ ലോകത്തിൽ നിന്ന് പോയിട്ട് അഞ്ചു വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ഇന്നും പ്രേക്ഷകർക്ക് അദ്ദേഹത്തിന്റെ വിയോഗത്തെ ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നതാണ് സത്യം. കലാഭവൻ മണിയുടെ വേർപാടിനെ ഉൾക്കൊള്ളാനാകാതെ ഒരുപാട് പേര് ഇന്നും ജീവിക്കുന്നു. നിരവധി കാരുണ്യ പ്രവർത്തികളിലൂടെ വളരെ പെട്ടന്ന് തന്നെ എല്ലാവരുടെയും പ്രിയതാരമായി മാറാൻ മണിക്ക് കഴിഞ്ഞിരുന്നു. കൊച്ചു കുട്ടികൾ മുതൽ വയസായവർ വരെ പ്രായ ഭേദമില്ലാതെ മണിച്ചേട്ടാ എന്നായിരുന്നു താരത്തെ വിളിച്ചിരുന്നത്. ഒരു പക്ഷെ സൂപ്പർ താരങ്ങൾക് പോലും കാണില്ല എതിരാളികൾ ഇല്ലാതെ ഇത്രയും അധികം ആരാധകർ.എന്നും മലയാളികളുടെ മനസ്സിലെ ഒരു തീരാനൊമ്പരം ആണ്കലാഭവൻ മണി.

എന്നാൽ ഇപ്പോൾ കലാഭവൻ മണിയുടെ കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണെന്നു തുറന്ന് പറയുകയാണ് കലാഭവൻ മണിയുടെ സഹോദരൻ രാമകൃഷ്ണൻ. കലാകാരൻ ആയ രാമകൃഷ്‌ണൻ തന്റെ സഹോദരൻ പോയതിനു ശേഷം കടുത്ത പ്രതിസന്ധിയിൽ ആണ് തങ്ങളുടെ കുടുംബം കടന്ന് പോകുന്നത് എന്ന് തുറന്ന് പറയുകയാണ്. രാമകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ, ഒരു കാലത്ത് ഈ വീടിനു മുമ്പിൽ സഹായം അഭ്യർത്ഥിച്ച് രാവിലെ മുതൽ നിരവധി പേരായിരുന്നു വന്നുകൊണ്ടിരുന്നത്. അവരെ ആരെയും വെറും കയ്യോടെ മടക്കി അയച്ചിരുന്നുമില്ല. എല്ലാവരെയും സഹായിക്കാനുള്ള സ്വത്തും മനസ്സും എന്റെ ചേട്ടനു അന്ന് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ വീട്ടിൽ ഇപ്പോഴും ആളുകൾ ആയിരുന്നു. എന്നാൽ അദ്ദേഹം പോയതിനു ശേഷം ആരും ഈ വീട്ടിലേക്ക് തിരിഞ്ഞു പോലും നോക്കുന്നില്ല. kalabhavan-mani

ഇപ്പോൾ ഈ വീടിന്റെ അവസ്ഥ എങ്ങനെ ആണെന് ആരും തിരക്കുകയോ അന്വേഷിക്കുകയോ ചെയ്യാറില്ല. ഞങ്ങൾക്ക് ഈ കഷ്ടപ്പാടുകൾ ഒന്നും അത്ര പുതിയ കാര്യം അല്ല. എങ്കിൽ തന്നെയും കാശ് ഉണ്ടായിരുന്ന സമയത്ത് കൂടെ നിന്നിരുന്ന പലരും ഇപ്പോൾ ഈ വഴിക്ക് പോലും വരുന്നില്ല. പലർക്കും വേണ്ടിയിരുന്നത് ചേട്ടന്റെ പണത്തിന്റെ പങ്കു ആയിരുന്നു. അത് നിന്നപ്പോൾ പലരും അപരിചിത്വം കാണിക്കുകയാണെന്നും ആണ് രാധ കൃഷ്ണൻ പറഞ്ഞത്.