‘കലാഭവന്‍ മണിയെ നായകനാക്കി സിബി മലയില്‍ ചിത്രം ഒരുപാട് കാലം പെട്ടിയില്‍ കിടന്ന് 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിലീസായത്’

ചിത്രീകരണം പൂര്‍ത്തിയായിട്ടും റിലീസിംഗിന് വൈകിയ ഒരുപാട് മലയാള ചിത്രങ്ങളുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങളെ കുറിച്ച് പറയുകയാണ് നിധിന്‍ റാം. ‘കേരള ഹൌസ് ഉടന്‍ വില്പനക്ക് : ജയസൂര്യ നായകനായ രണ്ടാമത്തെ മറ്റോ സിനിമയാണ്  കേരള ഹൌസ്…

ചിത്രീകരണം പൂര്‍ത്തിയായിട്ടും റിലീസിംഗിന് വൈകിയ ഒരുപാട് മലയാള ചിത്രങ്ങളുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങളെ കുറിച്ച് പറയുകയാണ് നിധിന്‍ റാം. ‘കേരള ഹൌസ് ഉടന്‍ വില്പനക്ക് : ജയസൂര്യ നായകനായ രണ്ടാമത്തെ മറ്റോ സിനിമയാണ്  കേരള ഹൌസ് ഉടന്‍ വില്പനക്ക്. പക്ഷെ സിനിമ റിലീസ് ആയത് 2004 ലാണ്. ജയസൂര്യയുടെ പുലിവാല്‍ കല്യാണം എന്നാ ചിത്രത്തിന് ശേഷമാണ് ഈ സിനിമ റിലീസ് ആക്കുന്നത്.
ആയിരത്തില്‍ ഒരുവന്‍ :  2002 ല്‍ കലാഭവന്‍ മണിയെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രം ഒരുപാട് കാലം പെട്ടിയില്‍ കിടന്ന സിനിമയായിരുന്നു. പിന്നിട്ടു 7 വര്‍ഷങ്ങള്‍ക്ക് ശേഷം 2009 ലാണ് പടം റിലീസ് ആക്കുന്നതെന്ന് നിധിന്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. അതേസമയം കിളി എന്നാ പേരില്‍ 1990 കളില്‍ മറ്റും ചിത്രികരണം പൂര്‍ത്തിയായ സിനിമ 2004 ല്‍ തെക്കേക്കര സൂപ്പര്‍ ഫാസ്റ്റ് എന്ന പേരില്‍ റിലീസ് ആയി.  പടത്തില്‍ മുകേഷ് നായകനും ദിലീപ് ചെറിയ വേഷവുമാണ് പടം റിലീസ് ആയത് ദിലീപിന്റെ സിനിമ എന്ന രീതിയില്‍ ആണെന്നും നിധിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു
കുറിപ്പ് വായിക്കാം
റിലീസിംഗ് കാലതാമസം നേരിട്ട സിനിമകള്‍.
കിളി എന്നാ പേരില്‍ 1990 കളില്‍ മറ്റും ചിത്രികരണം പൂര്‍ത്തിയായ സിനിമ 2004 ല്‍ തെക്കേക്കര സൂപ്പര്‍ ഫാസ്റ്റ് എന്ന പേരില്‍ റിലീസ് ആയി.  പടത്തില്‍ മുകേഷ് നായകനും ദിലീപ് ചെറിയ വേഷവുമാണ് പടം റിലീസ് ആയത് ദിലീപിന്റെ സിനിമ എന്നാ രീതിയില്‍ ആണ്.
കേരള ഹൌസ് ഉടന്‍ വില്പനക്ക് : ജയസൂര്യ നായകനായ രണ്ടാമത്തെ മറ്റോ സിനിമയാണ്  കേരള ഹൌസ് ഉടന്‍ വില്പനക്ക്. പക്ഷെ സിനിമ റിലീസ് ആയത് 2004 ലാണ്. ജയസൂര്യയുടെ പുലിവാല്‍ കല്യാണം എന്നാ ചിത്രത്തിന് ശേഷമാണ് ഈ സിനിമ റിലീസ് ആക്കുന്നത്.
ആയിരത്തില്‍ ഒരുവന്‍ :  2002 ല്‍ കലാഭവന്‍ മണിയെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രം ഒരുപാട് കാലം പെട്ടിയില്‍ കിടന്ന സിനിമയായിരുന്നു. പിന്നിട്ടു 7 വര്‍ഷങ്ങള്‍ക്ക് ശേഷം 2009 ലാണ് പടം റിലീസ് ആക്കുന്നത്.
നമ്മള്‍ തമ്മില്‍ :  2004 ല്‍ പുറത്തിയായി ഈ ചിത്രം പുറത്തു ഇറങ്ങുന്നത് 2009 ലാണ്.
സീത കല്യാണം : 2003 ല്‍ മറ്റും പുറത്തിയായ ഈ ചിത്രവും 2009 ലാണ് പുറത്തു ഇറങ്ങുന്നത്. ഈ സിനിമ റിലീസ് ആക്കുന്ന സമയത്തു ജ്യോതിക സിനിമയില്‍ നിന്ന മാറി നില്കുന്ന സമയമായിരുന്നു.
മരക്കാര്‍ :  2019 ല്‍ പുറത്തിയായ ഈ സിനിമ പല തവണ റിലീസിംഗ് മാറ്റി വെച്ചു അവസാനം റിലീസ് ആയത് 2021 ഡിസംബറിലാണ്.
ഭദ്രന്‍ സംവിധാനം ചെയ്ത അയ്യര്‍ ദി ഗ്രേറ്റും യുവതുര്‍ക്കിയും റിലീസിംഗ് കാലതാമസം നേരിട്ട സിനിമയാണ് എന്ന് കേട്ടിട്ടുണ്ട്.
ഇത് പോലെ റിലീസിംഗ് കാലതാമസം നേരിട്ട മറ്റു സിനിമകള്‍ നിങ്ങളുടെ അറിവില്‍ ഉണ്ടെങ്കില്‍ കമന്റ് ചെയ്യുക