കലാഭവൻ മണി അവാർഡ് ഷൈൻ ടോമിനും പ്രവീണക്കും !!

മികച്ച നടനുള്ള കാലബഹവൻ മാണി മെമ്മോറിയൽ അവാർഡ് ഷൈൻ ടോം ചാക്കോയ്ക്കും നടിക്കുള്ള പുരസ്കാരം പ്രവീണക്കും നൽകുമെന്ന് കമ്മറ്റി ഭാരവാഹി കെ എസ് പ്രസാദ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കുറുപ്പ് ചിത്രത്തിലെ അഭിനയത്തിനാണ് ഷൈൻ…

മികച്ച നടനുള്ള കാലബഹവൻ മാണി മെമ്മോറിയൽ അവാർഡ് ഷൈൻ ടോം ചാക്കോയ്ക്കും നടിക്കുള്ള പുരസ്കാരം പ്രവീണക്കും നൽകുമെന്ന് കമ്മറ്റി ഭാരവാഹി കെ എസ് പ്രസാദ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കുറുപ്പ് ചിത്രത്തിലെ അഭിനയത്തിനാണ് ഷൈൻ ടോം ചാക്കോയ്ക്ക് അവാർഡ്. സുമേഷ് ആൻഡ് രമേശ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പ്രവീണക്ക് അവാർഡ്. മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് ജാനേമൻ നേടി. സമഗ്രസംഭാവനക്ക് കെ ജി ജോർജ്, ശാരദ, അമ്പിളി, മോഹൻ ശർമ്മ, വൈജി മഹേന്ദ്രൻ, ജയന്തി കണ്ണദാസ്, ആലപ്പി അഷറഫ്, ബൈജു മേലില, ഡയാന സിൽവസ്റ്റർ എന്നിവരെ ആദരിക്കും.

ഗുരു സോമ സുന്ദരം സഹ നടനായി മിന്നൽ മുരളിയിലെ അഭിനയത്തിനും ഈ ചിത്രത്തിലെ തന്നെ അഭിനയത്തിന് ടോവിനോ തോമസ് ജനപ്രിയ നടനായും, സുമേഷ് മോർ പുതുമുഖ നടനുള്ളതും അഞ്ചു കൃഷ്ണ അശോക് പുതുമുഖ നടിക്കും അവാർഡ് നൽകുമെന്ന് രാജൻ ഇടുക്കി, ഉമ്മർ നിസാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്ക് പങ്കവെച്ചു.