നടന്‍ കാലടി ജയന്‍ അന്തരിച്ചു!!! കണ്ണീരോടെ സിനിമാ സീരിയല്‍ ലോകം

സിനിമ, സീരിയല്‍, നാടക നടന്‍ കാലടി ജയന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം,…

സിനിമ, സീരിയല്‍, നാടക നടന്‍ കാലടി ജയന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, അര്‍ത്ഥം തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയമായതാണ്.

അമ്പതോളം നാടകങ്ങളിലും നൂറില്‍ അധികം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പത്തിലധികം സീരിയലുകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട് ജയന്‍.

സത്യന്‍ അന്തിക്കാട് സിനിമകളിലെ സ്ഥിരം അഭിനേതാക്കളില്‍ ഒരാളായിരുന്നു കാലടി ജയന്‍. അതില്‍ മഴവില്‍ക്കാവടിയിലെ ഇന്‍സ്പെക്ടര്‍ വളരെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു.