Monday, February 6, 2023
HomeFilm Newsഅദ്ദേഹത്തിന്റെ വിയോഗം ഇന്നും എന്റെ കണ്ണ് നിറക്കും  പ്രീത കണ്ണൻ!!

അദ്ദേഹത്തിന്റെ വിയോഗം ഇന്നും എന്റെ കണ്ണ് നിറക്കും  പ്രീത കണ്ണൻ!!

മലയാള സിനിമക്കു ഇന്നും വലിയ നഷ്ട്ടം തന്നെയാണ് കലാഭവൻ മണിയുടെ  വിയോഗം, നിരവധി കലാകാരന്മാരും, കലാകാരികളും അദ്ദേഹത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട് എന്നാൽ ഇപ്പോൾ ഗായിക പ്രീത കണ്ണൻ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ദേവദൂതൻ എന്ന ചിത്രത്തിലെ കരളേ നിൻ കയ്യ് പിടിച്ചാൽ എന്ന ഒരു ഒറ്റ ഗാനം കൊണ്ട് പ്രേക്ഷക മനസിനെ കീഴടക്കിയ ഗായിക ആയിരുന്നു പ്രീത കണ്ണൻ.

മണിച്ചേട്ടനുമായി അന്ന് വലിയ കോണ്ടാക്റ്റ് ഇല്ലെങ്കിലും പലപ്പോഴും ഞങ്ങൾ ഒരുമിച്ചു സ്റ്റേജ് ഷോകളിൽ പങ്കെടുക്കുമായിരുന്നു. അറേബ്യയൻ  ഡ്രീംസ് എന്ന ഷോയിൽ പങ്കെടുക്കാൻ പോകുമ്പോൾ ആണ് ഞങൾ ആദ്യമായി പരിചയപ്പെടുന്നത്, അദ്ദേഹം അന്ന് പറഞ്ഞു പ്രീതേ  ഈ ഗ്രൂപ്പിൽ നമ്മൾ രണ്ടുപേരും മാത്രമാണ് ഗ്ലാമർ ഇല്ലാത്തവർ എന്ന്. അത് ശരി ആയിരുന്നു ബാക്കിയുള്ളവർ നല്ല ഗ്ലാമർ താരങ്ങൾ തന്നെയാണ് പ്രീത പറയുന്നു.

അന്ന് അദ്ദേഹം സ്റ്റാർ ആയി വരുന്നതേയുള്ളു, എലാവരും ആ പ്രോഗ്രമിൽ പങ്കെടുക്കുമ്പോൾ ആളുകൾ കൂടുതലും അദ്ദേഹത്തിന്റെ അടുത്ത് ആയിരിക്കും ചെല്ലുന്നത് അത്ര ഇഷ്ട്ടം ആയിരുന്നു പ്രേക്ഷകർക്ക് മണിച്ചേട്ടനോട്. അത്പോലെ എന്റെ അടുത്തും ആളുകൾ വരും പ്രീത അല്ലെ എന്ന് ചോദിക്കും അപ്പോൾ അദ്ദേഹം എന്നോട് പറയും കണ്ടില്ലേ പ്രീത ആളുകൾക്ക് ഗ്ലാമർ അല്ല കാര്യം എന്ന്. അദ്ദേഹത്തിന്റെ വിയോഗം ഇന്നും എന്റെ കണ്ണുകൾ നനയിക്കും പ്രീത പറയുന്നു, ഒരുപാടു ആരാധകരുള്ള നടൻ ആയിരുന്നു കലാഭവൻ മണി.

Related News