August 4, 2020, 2:31 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

മാസ്സ് ലുക്കിൽ മഞ്ജു വാരിയർ !! ചിത്രം പങ്കുവെച്ച് കാളിദാസ്

അണിയറയില്‍ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ ഒരുക്കുന്ന ‘ജാക്ക് ആന്‍ഡ് ജില്‍’. ‘ഉറുമി’യ്ക്കു ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന മലയാള ചിത്രമായ ‘ജാക്ക് ആന്‍ഡ് ജില്ലി’ല്‍ മഞ്ജുവാര്യരും കാളിദാസ് ജയറാമുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ഇത്. ചിത്രത്തില്‍ നിന്നുള്ള ഒരു സ്റ്റില്‍ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. കാളിദാസ് ജയറാമാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മോഡേണ്‍ ഡ്രസ്സില്‍ പ്രസന്നവതിയായ മഞ്ജുവാര്യരെയും കാളിദാസനെയുമാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക.

സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം എന്നിവരെ കൂടാതെ സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിപ്പാടാണ് ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍.

ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയിനറാണ് ‘ജാക്ക് ആന്‍ഡ് ജില്‍’. സന്തോഷ് ശിവനും മഞ്ജു വാര്യരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട് ചിത്രം. മഞ്ജു വാര്യര്‍ക്കും കാളിദാസ് ജയറാമിനുമൊപ്പം ഏറെ ശ്രദ്ധേയമായ വേഷത്തിലാണ് സൗബിന്‍ ഷാഹിര്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും സാങ്കേതിക വിദഗ്ധരും അണിനിരക്കുന്നുണ്ട്. ദുബായ് ആസ്ഥാനമായുള്ള ലെന്‍സ്‌മാന്‍ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ‘ജാക്ക് ആന്‍ഡ് ജില്‍’ നിര്‍മ്മിക്കുന്നത്. ഗോപിസുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്.മലയാളത്തിനു പുറമേ തമിഴിലും ചിത്രീകരിക്കുന്ന ദ്വിഭാഷ ചിത്രമായിരിക്കും ‘ജാക്ക് ആന്‍ഡ് ജില്‍’ എന്നാണ് ലഭിക്കുന്ന സൂചന.

Related posts

അത് ഞാൻ ഏറെ ആസ്വദിക്കുന്നു മറഞ്ഞ് നിന്ന് പേടിപ്പിക്കുന്ന ടൈപ്പ് അല്ല!! മഞ്ജു

WebDesk4

എന്നും നീ എന്റെ പ്രിയപ്പെട്ടവൾ ആണ് !! ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു

WebDesk4

മലയാളത്തിലെ താരസുന്ദരിമാരെ കടത്തിവെട്ടി ഈ കൊച്ചുകാന്താരി !!

WebDesk4

അഹാനയ്ക്ക് പിന്തുണ നൽകി കാളിദാസും ചക്കിയും; വീഡിയോ വൈറൽ

WebDesk4

കാവ്യക്കും മീനാക്ഷിക്കും പരസ്പരം പൊരുത്തപ്പെട്ട് പോകുവാൻ കഴിയില്ലെന്ന് എനിക്കന്നേ അറിയാമായിരുന്നു !! ദിലീപിന്റെ തുറന്നു പറച്ചിൽ

WebDesk4

നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായമൊരുക്കി ടോവിനോയും മഞ്ജുവും !!

WebDesk4

സല്ലാപത്തിൽ ആദ്യംനായികയായി പരിഗണിച്ചത് ആനിയെ !! പിന്നീട് അവസരം മഞ്ജുവിന് നൽകി കാരണം ……!!!

WebDesk4

ആ സിനിമയിൽ നിന്നും പിന്മാറണം എന്ന് ചാക്കോച്ചനോട് പലരും പറഞ്ഞിരുന്നു !! വെളിപ്പെടുത്തലുമായി മഞ്ജു

WebDesk4

പാർവതി വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു !! തിരിച്ച് വരവിൽ നായികയായി അഭിനയിക്കുന്നത് ഈ താരത്തിനൊപ്പം

WebDesk4

കൂടെ അഭിനയിക്കാൻ തയ്യാറാണെന്ന് പറഞ്ഞ ദിലീപിന് കിടിലൻ മറുപടി കൊടുത്ത് മഞ്ജു

WebDesk4

എന്റെ പേര് കൂടി പറയൂ പ്ലീസ് !! ലൈവിൽ എത്തിയ തന്റെ ഇഷ്ടതാരത്തിന്റെ വിഡിയോയിൽ തന്റെ പേര് പറയുവാൻ അപേക്ഷിച്ച് കാളിദാസ്

WebDesk4

മഞ്ജുവും കാവ്യയും തമ്മിൽ ഏകദേശം സാമ്യങ്ങൾ ഉണ്ട് !! പ്രേക്ഷകരെ അമ്പരിപ്പിച്ച പ്രിയനായികമാരുടെ ജീവിത സാമ്യങ്ങൾ ഇതാ

WebDesk4
Don`t copy text!