നീ എനിക്ക് വിലപ്പെട്ടത്, ഞാന്‍ നിന്നെ സ്നേഹിക്കുന്നു!! തരിണിയ്ക്ക് പ്രണയം നിറച്ച് പിറന്നാള്‍ ആശംസിച്ച് കാളിദാസ്

കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളാണ് കാളിദാസ് ജയറാമും തരിണിയും. ബാലതാരമായി മലയാള സിനിമയിലെത്തി ഇന്ന് നായകനായി മലയാളത്തിലും തമിഴിലും ശ്രദ്ധേയനായ നായകനാണ് കാളിദാസ്. നിരവധി ആരാധകരുള്ള താരം അടുത്തിടെയാണ് തരിണിയുമായുള്ള പ്രണയം വെളിപ്പെടുത്തിയത്.…

കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളാണ് കാളിദാസ് ജയറാമും തരിണിയും. ബാലതാരമായി മലയാള സിനിമയിലെത്തി ഇന്ന് നായകനായി മലയാളത്തിലും തമിഴിലും ശ്രദ്ധേയനായ നായകനാണ് കാളിദാസ്. നിരവധി ആരാധകരുള്ള താരം അടുത്തിടെയാണ് തരിണിയുമായുള്ള പ്രണയം വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയാണ് തരിണിയും ശ്രദ്ധേയയായത്. മോഡലും ലിവാ മിസ് ദിവാ റണ്ണറപ്പുമാണ് തരിണി കലിംഗരായര്‍.

ഇപ്പോഴിതാ തരിണിയ്ക്ക് പ്രണയം നിറഞ്ഞ പിറന്നാള്‍ ആശംസ പങ്കുവച്ചിരിക്കുകയാണ് കാളിദാസ്. മരുഭൂമിയില്‍ തരണിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവച്ചു കൊണ്ടാണ് കാളിദാസിന്റെ പിറന്നാള്‍ ആശംസ.

‘നിന്റെ ജന്മദിനം അവസാനിക്കാനിരിക്കെ, ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങള്‍ക്ക് ഞാന്‍ നിന്നോട് നന്ദി പറയുന്നു. നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നീ ഈ ലോകത്ത് ഉണ്ടെന്നതില്‍ ഞാന്‍ എന്നേക്കും നന്ദിയുള്ളവനാണ്. !

നമ്മള്‍ ഒരുമിച്ച് ഒരു ടണ്‍ ചിത്രങ്ങള്‍ ഉണ്ടെങ്കിലും, പിറന്നാള്‍ ആശംസിക്കാന്‍ ഞാന്‍ ഈ ചിത്രം പ്രത്യേകം തിരഞ്ഞെടുക്കുന്നു, കാരണം മരുഭൂമി പ്രതീക്ഷകളില്ലാത്ത ഒരു സ്ഥലമാണ്, എന്നാല്‍ പ്രതീക്ഷകളില്ലാത്ത ഈ ഇടത്തില്‍ നീ എന്നോട് നിരുപാധികമായ സ്നേഹം ചൊരിഞ്ഞു. നീ എനിക്ക് വിലയേറിയത്, ജന്മദിനാശംസകള്‍ കുട്ടി, ഞാന്‍ നിന്നെ സ്നേഹിക്കുന്നു’, എന്നാണ്
കാളിദാസ് കുറിച്ചത്.

കാളിദാസിന്റെ ആശംസയ്ക്ക് മറുപടിയുമായി തരിണിയും രംഗത്തെത്തി. ലോകത്തിലെ ഏറ്റവും മികച്ച കാമുകനായതിന് നന്ദി എന്നാണ് തരിണി മറുപടി കുറിച്ചത്. നിമിഷ നേരം കൊണ്ടാണ് കാളിദാസിന്റെ പോസ്റ്റ് വൈറലായത്. നിരവധി പേരാണ് ആശംസകളും സ്‌നേഹവും അറിയിക്കുന്നത്. വിവാഹം എപ്പോഴാണെന്നും കമന്റുകളുണ്ട്.