വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ‘കള്ളനും ഭഗവതിയും’; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള്ളനും ഭഗവതിയും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം മാര്‍ച്ച് 31ന് തിയേറ്ററുകളിലെത്തും. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

സലിം കുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍,നോബി, ജയപ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍, മാല പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. കെ.വി. അനില്‍ സ്‌ക്രിപ്റ്റ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം, പത്താം വളവിലൂടെ സ്വതന്ത്ര ക്യാമറാമാനായി മാറിയ രതീഷ് റാം നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

എഡിറ്റര്‍-ജോണ്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് തിലകം, പശ്ചാത്തല സംഗീതം- രഞ്ജിന്‍ രാജ്, കലാ സംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനര്‍- ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്,സൗണ്ട് ഡിസൈന്‍-സച്ചിന്‍ സുധാകര്‍, ഫൈനല്‍ മിക്‌സിംഗ്-രാജാകൃഷ്ണന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടര്‍-ടിവിന്‍ കെ വര്‍ഗ്ഗീസ്, അലക്‌സ് ആയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഷിബു പന്തലക്കോട്, പരസ്യകല-യെല്ലോ ടൂത്ത്, കാലിഗ്രാഫി-കെ പി മുരളീധരന്‍, ഗ്രാഫിക്‌സ്-നിഥിന്‍ റാം. പി. ആര്‍.ഒ : വാഴൂര്‍ ജോസ്, എ. എസ് ദിനേശ്, മഞ്ജു ഗോപിനാഥ്.

Previous articleവിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരന്‍ ചിത്രം ‘വിടുതലൈ’ പാര്‍ട്ട് 1’ന്റെ റിലീസ് പ്രഖ്യാപിച്ചു
Next articleഷാരൂഖ് ഹിറ്റ് ചിത്രം ‘പഠാന്‍’ ഇന്ന് അര്‍ധ രാത്രി മുതല്‍ ഒടിടിയിലേക്ക്