കല്യാണിയും പ്രണവും തമ്മിലെ പ്രണയം! വാര്‍ത്തകള്‍ വന്നതിന്റെ റൂട്ട് മനസ്സിലായി..!

കല്യാണി പ്രിയദര്‍ശന്റെ ഏറ്റവും പുതിയ സിനിമയാണ് തല്ലുമാല.. ടോവിനോ നായകനായി എത്തുന്ന സിനിമയിലാണ് കല്യാണി നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രോമഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ നടി.. ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ ചാനലില്‍ താരം നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. നാളുകള്‍ക്ക് മുന്‍പ് കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആയിരുന്നു.

ഇപ്പോഴിതാ എന്താണ് ഇതിന്റെ സത്യാവസ്ഥ എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ കല്യാണി പ്രിയദര്‍ശന്‍. ഇതേ കുറിച്ച് നടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. സത്യം എന്തെന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ എന്റെ വിവാഹ കാര്യം ഞാന്‍ തന്നെ സോഷ്യല്‍ മീഡിയ നോക്കി അറിയേണ്ട അവസ്ഥയാണ്. പ്രണവും ഞാനും ഈ വര്‍ഷം വിവാഹിതരാകും എന്ന വാര്‍ത്തകള്‍ അറിഞ്ഞതോടെ.. വാഹ്.. വെരി നൈസ് എന്നാണ് എനിക്ക് എന്നോട് തന്നെ പറയാന്‍ തോന്നിയത് എന്ന് നടി പറയുന്നു.

ഇതില്‍ പ്രണവിന്റെ റിയാക്ഷന്‍ എന്താണ് എന്ന് പോലും എനിക്ക് അറിയില്ല എന്നും കല്യാണി അഭിമുഖത്തില്‍ പറയുന്നു. അവന്‍ ഇതിനെ കുറിച്ച് ഒന്നും ശ്രദ്ധിക്കാറില്ല എന്നാണ് കല്യാണി പ്രണവിനെ കുറിച്ച് പറഞ്ഞത്. അവന്‍ എപ്പോഴും ചില്ലാണ്.. അതേസമയം, മറ്റൊരു രസകരമായ കാര്യം കൂടി ഇരുവരേയും കുറിച്ച് പ്രചരിക്കുന്ന വിവാഹ വാര്‍ത്തകളെ കുറിച്ച് കല്യാണി പറഞ്ഞു.. അത് ഇങ്ങനെയായിരുന്നു.. ഹൃദയം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത്,

ആ സിനിമയുടെ ഒരു ഹൈപ്പിന് വേണ്ടി ഞങ്ങളുടെ പ്രെഡ്യൂസര്‍ വിശാഖാണ് ഇത്തരം വാര്‍ത്തകള്‍ ലീക്ക് ചെയ്യുന്നത് എന്ന് തമാശയ്ക്ക് ഞങ്ങള്‍ പറയുമായിരുന്നു എന്നാണ് കല്യാണി പറയുന്നത്.. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ സിനിമകളില്‍ പ്രണവ്, കല്യാണി താരജോഡികള്‍ തമ്മിലുള്ള കെമിസ്ട്രി ആരാധകരുടെ മനം കവര്‍ന്നിരുന്നു.. അപ്പോഴായിരുന്നു ഇരുവരും വിവാഹതിരാകാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്.

Nikhina