അമ്മയെ വെല്ലുന്ന സൗന്ദര്യം..! സ്‌റ്റൈലിഷ് ലുക്കില്‍ കല്യാണി..!

ഹാസ്യ കഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുന്ന താരമാണ് ബിന്ദു പണിക്കര്‍.. ഇതിനോടകം തന്നെ ഇരുന്നൂറില്‍പരം മലയാള സിനിമകളില്‍ അഭിനയിച്ച നടി സിനിമാ പ്രേമികള്‍ക്ക് പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ്… ഇപ്പോഴിതാ ബിന്ദുപണിക്കരുടെ മകളുടെ പുതിയ…

kallyani bindu panicker daughter

ഹാസ്യ കഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുന്ന താരമാണ് ബിന്ദു പണിക്കര്‍.. ഇതിനോടകം തന്നെ ഇരുന്നൂറില്‍പരം മലയാള സിനിമകളില്‍ അഭിനയിച്ച നടി സിനിമാ പ്രേമികള്‍ക്ക് പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ്… ഇപ്പോഴിതാ ബിന്ദുപണിക്കരുടെ മകളുടെ പുതിയ വിശേഷങ്ങളാണ് ആരാധകരില്‍ ചര്‍ച്ചയാകുന്നത്…ടിക് ടോക്ക് വീഡിയോസിലൂടെയും ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയും പ്രശസ്തയായ താരപുത്രിയ്ക്ക് ഇതിനോടകം തന്നെ ഒരുപാട് ആരാധകരുണ്ട്. ഇപ്പോഴിതാ താരപുത്രി കല്യാണിയുടെ പുതിയ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്..

പുതിയ ലുക്കില്‍ വളരെ സ്റ്റൈലിഷ് ആയിട്ടാണ് കല്യാണി എത്തിയിരിക്കുന്നത്. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജോ ആണ് കല്യാണിയെ ഒരുക്കിയിരിക്കുന്നത്. കല്യാണി ഒരു മികച്ച നര്‍ത്തകി കൂടിയാണ്… ഞാന്‍ കല്യാണിയുടെ ഡാന്‍സിന്റെ വലിയൊരു ആരാധകനാണ് എന്ന് പറഞ്ഞ്‌കൊണ്ട് ജോയും തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ കല്യാണിയുടെ പുതിയ ലുക്ക് പങ്കുവെച്ചിട്ടുണ്ട്. കല്യാണിയുടെ കൂടെ ഒരു വര്‍ക്ക് എന്നത് ഏറെ നാളായി കാത്തിരിക്കുന്ന ഒരു ആഗ്രഹമായിരുന്നു എന്നാണ് ജോ

കുറിയ്ക്കുന്നത്. വളരെ മിടുക്കിയും താരപുത്രിയുടെ യാതൊരു ജാഡയും ഇല്ലാത്ത വ്യക്തിയാണ് കല്യാണി എന്ന് കൂടി അദ്ദേഹം കുറിയ്ക്കുന്നു. കല്യാണിയ്ക്ക് വളരെ നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്നും ഇനിയും ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ സാധിക്കട്ടെ എന്നും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജോ കുറിയ്ക്കുന്നു… അതേസമയം,

കല്യാണിയുടെ ഫോട്ടോകള്‍ കണ്ട് താരപുത്രി അമ്മയെക്കാള്‍ സുന്ദരിയാണെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല… എന്നാണ് കല്യാണി സിനിമയിലേക്ക് എത്തുന്നത് എന്നും പ്രേക്ഷകര്‍ ചോദിക്കുന്നു.