പ്രണവിനൊപ്പം റൊമാന്‍സ് ചെയ്യാന്‍ എനിക്ക് എളുപ്പമാണ്…!! കല്യാണി പ്രിയദര്‍ശന്‍..!!

കല്യാണി പ്രിയദര്‍ശന്റെയും പ്രണവ് മോഹന്‍ലാലിന്റെയും കോംബോ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്. മലയാള സിനിമയില്‍ ഒരുപാട് ഹിറ്റ് ജോഡികളുണ്ട്. ആ നിരയിലേക്ക് ഇപ്പോള്‍ പ്രിയപ്പെട്ട താരങ്ങളായ കല്യാണിയും പ്രണവും എത്തിച്ചേരുകയാണ്. മരക്കാര്‍, ഹൃദയം എന്നീ…

കല്യാണി പ്രിയദര്‍ശന്റെയും പ്രണവ് മോഹന്‍ലാലിന്റെയും കോംബോ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്. മലയാള സിനിമയില്‍ ഒരുപാട് ഹിറ്റ് ജോഡികളുണ്ട്. ആ നിരയിലേക്ക് ഇപ്പോള്‍ പ്രിയപ്പെട്ട താരങ്ങളായ കല്യാണിയും പ്രണവും എത്തിച്ചേരുകയാണ്. മരക്കാര്‍, ഹൃദയം എന്നീ സിനിമകളിലെ ഇരുവരുടെയും കെമിസ്ട്രി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മുന്‍പ് ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ തനിക്ക് പ്രണവുമൊത്ത് റൊമാന്‍സ് സീനുകള്‍ ചെയ്യാന്‍ വളരെ എളുപ്പമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കല്യാണി. നടിയുടെ വാക്കുകളിലേക്ക്… താന്‍ ഇതുവരെ റൊമാന്‍സ് ചെയ്തതില്‍ ഏറ്റവും ഏളുപ്പം ചെയ്തത് പ്രണവിനൊപ്പമാണ്. മുന്‍ പരിചയം ഉള്ളതിനാല്‍ ആ കെമിസ്ട്രി നന്നായി വര്‍ക്കായി എന്ന് തനിക്ക് തോന്നിയിരുന്നു എന്നാണ് കല്യാണി പറയുന്നത്.

അതേസമയം, ബ്രോഡാഡിയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ഉള്ളില്‍ ഭയം ഉണ്ടായിരുന്നു എന്നും താരം പറയുന്നു. ചിത്രത്തില്‍ സീനിയര്‍ താരങ്ങള്‍ ആയതിനാല്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ഉള്ളില്‍ ഒരു ഭയമുണ്ടായിരുന്നുവെന്നും കല്യാണി വ്യക്തമാക്കിയിരിക്കുന്നത്. അഭിനയ മേഖലയില്‍ മാത്രം ഒതുക്കി നിര്‍ത്താവുന്ന ഒരു താരമല്ല കല്യാണി.

സിനിമയുടെ പിന്നണിരംഗത്തും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അച്ഛനെപ്പോലെ തന്റെ സുഹൃത്തുക്കളും ഒത്ത് ഒരു സിനിമ സംവിധാനം ചെയ്യണമന്നാണ് തന്റെ ആഗ്രഹം എന്ന് കല്യാണി ഇതിന് മുന്‍പ് ഒരു അഭിമുഖത്തില്‍ വെച്ച് പറഞ്ഞിരുന്നു.