കല്യാണിയെ കണ്ട് പൊട്ടിക്കരഞ്ഞ് ലിസ്സി !! ഇങ്ങനാണെങ്കിൽ ഗ്ലിസറിന്റെ ആവിശ്യം ഇല്ലെന്നു താരം

മലയാളത്തിലെ താരജോഡികൾ ലിസിക്കും പ്രിയ ദര്ശനും പിന്നാലെ സിനിമയിലേക്ക് എത്തിച്ചേർന്ന യുവ താരങ്ങളാണ് കല്യാണിയും സഹോദരൻ സിദ്ധാര്‍ത്ഥും. മകള്‍ ക്യാമറയ്ക്ക് മുന്നിലാണെങ്കില്‍ ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു സിദ്ധാര്‍ത്ഥിന്റെ തീരുമാനം. തെലുങ്ക് ചിത്രത്തിൽ കൂടി അരങ്ങേറ്റം…

kallyani-priyadarshan

മലയാളത്തിലെ താരജോഡികൾ ലിസിക്കും പ്രിയ ദര്ശനും പിന്നാലെ സിനിമയിലേക്ക് എത്തിച്ചേർന്ന യുവ താരങ്ങളാണ് കല്യാണിയും സഹോദരൻ സിദ്ധാര്‍ത്ഥും. മകള്‍ ക്യാമറയ്ക്ക് മുന്നിലാണെങ്കില്‍ ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു സിദ്ധാര്‍ത്ഥിന്റെ തീരുമാനം. തെലുങ്ക് ചിത്രത്തിൽ കൂടി അരങ്ങേറ്റം കുറിച്ച കല്യാണി പിന്നീട് തമിഴ്‌ലേക്കും മലയാളത്തിലേക്കും എത്തിച്ചേർന്നു. ദുല്ഖറിനൊപ്പം അഭിനയിച്ച വരനെ ആവിശ്യമുണ്ട് ചിത്രം തീയേറ്ററുകയിൽ ഓടിക്കൊണ്ടിരിക്കുകയാണ്. കല്യാണി അഭിനയിച്ച ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസിനൊരുങ്ങുകയാണ്. മരക്കാര്‍ അറബിക്കടലിന്റം സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ അച്ഛനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു.

kallyani priyadarshan

അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയത് കല്യാണിയായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനായി വന്നപ്പോഴാണ് ആദ്യമായി ദുല്‍ഖറുമായി അടുത്തിടപഴകുന്നതെന്ന് താരപുത്രി പറഞ്ഞിരുന്നു. സുരേഷ് ഗോപി, ശോഭന തുടങ്ങി വന്‍താരനിര അണിനിരന്ന ചിത്രം നിര്‍മ്മിച്ചത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. അച്ഛനൊപ്പം മാത്രമല്ല അമ്മയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും മകള്‍ക്ക് ലഭിച്ചിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയില്‍ കല്യാണി അതേക്കുറിച്ച്‌ തുറന്നുപറഞ്ഞിരുന്നു.

അച്ഛന്‍ അറിയപ്പെടുന്ന സംവിധായകനായിട്ടും മലയാളത്തിലേക്ക് കല്യാണി എത്താന്‍ വൈകുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ആദ്യം അഭിനയിച്ചത് മരക്കാറിലായിരുന്നുവെങ്കിലും റിലീസ് ചെയ്തത് വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ്. പ്രണവിനൊപ്പമായാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലേക്ക് കല്യാണി എത്തുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ നായികാനായകന്‍മാരായെത്തുന്നതും ഇവരാണ്. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിച്ച്‌ വരികയാണ്.

kallyani priyadarshan with lissy

അച്ഛനും അമ്മയും വിവാഹമോചനം നേടിയത് തങ്ങളെ ബാധിച്ചിട്ടില്ലെന്നും സന്തോഷത്തോടെയാണ് തങ്ങള്‍ കഴിയുന്നതെന്ന് കല്യാണി പറഞ്ഞിരുന്നു. ഒരുമിച്ച്‌ മുന്നോട്ട് പോവുന്നത് സുഖകരമല്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായാണ് ഇരുവരും വേര്‍പിരിഞ്ഞത്. താന്‍ സിനിമയില്‍ അരങ്ങേറുന്നതില്‍ അമ്മയ്ക്ക് അതിയായ സന്തോഷമായിരുന്നുവെന്ന് കല്യാണി പറയുന്നു. അമ്മ തന്റെ ഫാനാണ്, എന്നാല്‍ അച്ഛനാവട്ടെ ഏറ്റവും വലിയ വിമര്‍ശകനുമാണ്. അച്ഛനൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച്‌ വാചാലയായി നേരത്തെ താരമെത്തിയിരുന്നു.

വിവാഹത്തോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു ലിസി. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും പൊതുവേദികളിലും ചടങ്ങുകളിലുമൊക്കെ താരം സജീവമായിരുന്നു. അടുത്തിടെയായിരുന്നു കല്യാണിക്കൊപ്പം പരസ്യ ചിത്രത്തില്‍ ലിസി പ്രത്യക്ഷപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും ഈ സന്തോഷം പങ്കുവെച്ച്‌ എത്തിയിരുന്നു.

അമ്മയേയും മകളേയും ഒരുമിച്ച്‌ കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍.തനിക്ക് വേണ്ടി മാത്രമായാണ് അമ്മ ആ പരസ്യത്തില്‍ അഭിനയിച്ചതെന്ന് കല്യാണി പറയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇതേക്കുറിച്ച്‌ വ്യക്തമാക്കിയത്. പൊതുവെ പരസ്യങ്ങളോട് മുഖം തിരിക്കാറുള്ള ലിസി ഇത്തവണ നിലപാട് മാറ്റിയത് ആരാധകരേയും അമ്ബരപ്പിച്ചിരുന്നു. അതിന് ശേഷമായാണ് ഇരുവരും ആ സന്തോഷത്തെക്കുറിച്ച്‌ വാചാലരായി എത്തിയത്.