ആ ചിത്രം കണ്ട ശേഷം ലാല്‍ അങ്കിളിനെ നോക്കാൻ എനിക്ക് പേടിയായിരുന്നു !!

തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദര്‍ശന്‍ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. മലയാളത്തിലും കല്യാണിയുടേതായി ചിത്രങ്ങള്‍ വരുന്നു, അവ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ…

തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദര്‍ശന്‍ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. മലയാളത്തിലും കല്യാണിയുടേതായി ചിത്രങ്ങള്‍ വരുന്നു, അവ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ കല്യാണി  ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്, തന്റെ അച്ഛന്റെ സുഹൃത്തും കുടുംബത്തോടും വളരെ അടുപ്പമുള്ള മോഹൻലാലിനെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.

kalyani-priyadarshan-1200

മോഹൻലിന്റെ ചിത്രം എന്ന സിനിമയെ കുറിച്ചാണ് കല്യാണി പറഞിരിക്കുന്നത്, താരം പറയുന്നത് ഇങ്ങനെ, ലാൽ അങ്കിളിന്റെ ചിത്രം റിലീസ് ആകുമ്പോൾ ഞാൻ ചെറിയ കുട്ടി ആയിരുന്നു. അതില്‍ ലാലങ്കിളും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കി, ഒടുവില്‍ അമ്മ കുത്തേറ്റുമരിക്കും. ഇതു കണ്ട ശേഷം ലാലങ്കിള്‍ വീട്ടിലെത്തിയാല്‍ എനിക്കു പേടിയാണ്, അതിനു മുൻപ് വീട്ടിൽ ലാലങ്കിൽ വന്നാൽ ഓടി ചെല്ലുന്ന ഞാൻ പിന്നീട് ലാൽ അങ്കിൾ വന്നാൽ ഓടി ഒളിക്കുമായിരുന്നു. എന്ന് കല്യാണി വ്യക്തമാക്കി.