Saturday, December 3, 2022
HomeFilm News'ഒരു ദിവസം എനിക്ക് ശ്രീനിയെ പോയി കാണണമെന്നുണ്ടായിരുന്നു' കലൂര്‍ ഡെന്നിസ്

‘ഒരു ദിവസം എനിക്ക് ശ്രീനിയെ പോയി കാണണമെന്നുണ്ടായിരുന്നു’ കലൂര്‍ ഡെന്നിസ്

നടന്‍ ശ്രീനിവാസന്റെ വ്യാജ മരണവാര്‍ത്തയെ കുറിച്ച് പ്രതികരിച്ച് കലൂര്‍ ഡെന്നിസ്. സിനിമയിലും രാഷ്ട്രീയത്തിലുമുള്ള പ്രമുഖ വ്യക്തികളെ കുറിച്ച് ഇത്തരം വ്യാജ വാര്‍ത്തകള്‍ പട വിടുന്നവരുടെ വികൃത മനസ്സുകളെക്കുറിച്ച് നിര്‍മ്മാതാവ് ഈരാളിയോട് സംസാരിച്ചുവെന്ന് കലൂര്‍ ഡെന്നിസ് പറയുന്നു.

ഇടയ്ക്ക് ഒരു വര്‍ഷം മുന്‍പ് ശ്രീനി അസുഖബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ ഒരു ദിവസം എനിക്ക് ശ്രീനിയെ പോയി കാണണമെന്നുണ്ടായിരുന്നു. എന്റെ കൃത്രിമ കാലും വെച്ച് നടക്കുമ്പോള്‍ വല്ലാത്ത കിതപ്പ് അനുഭവപ്പെടുന്നതു കൊണ്ട് ആശുപത്രിയിലെ രണ്ടാം നിലയിലും മൂന്നാം നിലയിലുമൊന്നും കടന്നുചെല്ലാന്‍ അന്നെനിക്കായില്ല.

Actor Sreenivasan3
Actor Sreenivasan3

ശ്രീനിവാസന്റെ ജീവിതം പോലെ തന്നെയാണ് ശ്രീനിയുടെ സിനിമകളും എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. തന്റെ ജീവിതത്തിലെ അനുഭവപാഠങ്ങളാണ് പല സിനിമകളിലൂടെയായി ശ്രീനി പറഞ്ഞിട്ടുള്ളത്.

Sreenivasan

ശരിയും തെറ്റും ഇഷ്ടാനിഷ്ടങ്ങളും രാഷ്ട്രീയവും സാമൂഹ്യ കാഴ്ചപ്പാടും ഒക്കെ നര്‍മ്മത്തില്‍ പൊതിഞ്ഞ പരിഹാസരൂപേണ കുറഞ്ഞ വാചകത്തില്‍ അവതരിപ്പിക്കാന്‍ ശ്രീനിയെ പോലെ കഴിവുള്ള എഴുത്തുകാര്‍ മലയാളസിനിമയില്‍ ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഉദാഹരണത്തിന് സന്ദേശമെന്ന സിനിമ മാത്രം മതിയെന്നും അദ്ദേഹം കുറിക്കുന്നു.

Related News