കല്പ്പനയുടെ മകൾ ശ്രീസംഘ്യ സിനിമയിലേക്ക്, താരപുത്രി നായികയായി അഭിനയിക്കുന്ന സിനിമ ഉടനെ എത്തുന്നു - മലയാളം ന്യൂസ് പോർട്ടൽ
Film News

കല്പ്പനയുടെ മകൾ ശ്രീസംഘ്യ സിനിമയിലേക്ക്, താരപുത്രി നായികയായി അഭിനയിക്കുന്ന സിനിമ ഉടനെ എത്തുന്നു

kalppanan's-daugher

നടി കല്‍പ്പനയുടെ അപ്രത്യക്ഷിതമായിട്ടുള്ള മരണം കേരളത്തെ ഞെട്ടിച്ച് കൊണ്ടാണ് പുറത്ത് വന്നത്. ഷൂട്ടിങിന് വേണ്ടി ഹൈദരാബാദില്‍ പോയപ്പോഴായിരുന്നു നടി മരിക്കുന്നത്. കല്‍പ്പനയുടെ മരണശേഷമാണ് മകളെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ഇപ്പോഴിതാ സിനിമയിലേക്ക് അരങ്ങേറ്റം നടത്താന്‍ ഒരുങ്ങുകയാണ് ശ്രീമയി.

നവാഗതനായ മഹറൂഫ് സംവിധാനം ചെയ്യുന്ന കിസ്സ എ്‌ന ചിത്രത്തിലൂടെയാണ് താരപുത്രി ശ്രീമയി അഭിനയിക്കുന്നത്. അനാര്‍ക്കലി മരക്കാര്‍, ഹരികൃഷ്ണ്‍, സുധീഷ്, ഇര്‍ഷാദ്, മേഘ തുടങ്ങിയവരാണ്

kalppanan's-daugher

ചിത്രത്തിലെ മറ്റ് താരങ്ങള്‍. മിറാക്കിള്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ അബ്ദുള്‍ ജലീല്‍ ലിംപ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ് ആണ്.

വിഷ്ണു രവി തിരക്കഥുയം സംഭാഷണവും തയ്യാറാക്കുമ്പോള്‍ റഫീഖ് അഹമ്മദാണ് വരികളൊരുക്കുന്നത്. തലശ്ശേരിയും മൈസൂരുമാണ് പ്രധാന ലൊക്കേഷന്‍. അടുത്ത വര്‍ഷം ജനുവരി ആദ്യ ആഴ്ചകളില്‍ തന്നെ ഷൂട്ടിങ് ആരംഭിക്കുകയാണ്. നേരത്തെയും ശ്രീമയി നായികയാവുന്ന സിനിമകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും

kalppanan's-daugher

അതൊന്നും ശരിയായി വന്നിരുന്നില്ല
കൽപ്പനയുടെ പെട്ടെന്നുള്ള വിയോഗം മലയാള സിനിമയുടെ തീരനഷ്ടങ്ങളിൽ ഒന്നാണ്. ഭൂമിയിൽ നിന്ന് മൺമറഞ്ഞ് പോയിട്ടും ഇന്നും മലയാള സിനിമയും പ്രേക്ഷകരും കൽപ്പനയെ ഹൃദയത്തിലേറ്റുന്നുണ്ട്.

കൽപ്പന അവിസ്മരണീയമാക്കിയ പല കഥാപാത്രങ്ങളും ഇന്നും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പുതിയ തലമുറ അതിനെ നെ‍ഞ്ചിലേറ്റുന്നുമുണ്ട്. മരണപ്പെട്ടതിനു ശേഷവും പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കുക എന്നത് ഒരു അഭിനേതാവിന് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരമാണ്. സിനിമയിൽ കാണുന്നതു പോലെ കുറച്ചു കുറമ്പ് നിറഞ്ഞ പ്രകൃതക്കാരിയായിരുന്നു കൽപ്പന

Join Our WhatsApp Group

Trending

To Top
Don`t copy text!