അരുന്ധതി ആരാണെന്ന് എനിക്കറിയില്ല, ആരും തെറ്റിദ്ധരിക്കരുതെന്ന അഭ്യർത്ഥനയുമായി കല്യാണി!

താരങ്ങളെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ ആണ് താരങ്ങളുടെ മക്കളും. പലപ്പോഴും സിനിമയിൽ അഭിനയിച്ചില്ലെങ്കിലും പ്രേക്ഷകർക്ക് മുന്നിൽ താരപുത്രൻ മാരും താരപുത്രിമാരും സെലിബ്രിറ്റികൾ ആകാറുണ്ട്. അത് പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താര…

താരങ്ങളെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ ആണ് താരങ്ങളുടെ മക്കളും. പലപ്പോഴും സിനിമയിൽ അഭിനയിച്ചില്ലെങ്കിലും പ്രേക്ഷകർക്ക് മുന്നിൽ താരപുത്രൻ മാരും താരപുത്രിമാരും സെലിബ്രിറ്റികൾ ആകാറുണ്ട്. അത് പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താര പുത്രിയാണ് ബിന്ദുപണിക്കാരുടെ മകൾ. ടിക് ടോക്കിൽ കൂടിയാണ് കല്യാണി പ്രേക്ഷകർക്ക് പരിചിതയായത്, അമ്മയുടെ വീഡിയോ ആണ് കല്യാണി ടിക് ടോകിൽ കൂടി ചെയ്ത വൈറലായത്. അതിന് ശേഷം താരപുത്രിക്ക് ഒരുപാട് ആരാധകരുണ്ടായി. സിനിമയിൽ നായികയാവാനുള്ള ലുക്കും അഭിനയവുമെല്ലാം കല്യാണിക്കുണ്ടെന്ന് വീഡിയോയിലൂടെ പ്രേക്ഷകർ വിധിയെഴുതി. ക്യാമറയ്ക്ക് മുന്നിൽ ഇതുവരെ വന്നിട്ടില്ലെങ്കിലും കല്യാണി നേരത്തെ തന്നെ സെലിബ്രിറ്റിയാണ്. സിനിമയിൽ നായികായുള്ള അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
ഇപ്പോഴിതാ ഒരു വിശദീകരണവുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് കല്യാണി. ഏതോ ഒരു ഓൺലൈൻ മാധ്യമത്തിന് വന്ന പിശകാണ് ഇപ്പോൾ കല്യാണിക് തലവേദനയായി മാറിയത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് തന്റെ പേരിനു പിന്നിലെ തലവേദനയേ പറ്റി കല്യാണി മനസ്സ് തുറന്നത്. കല്യാണിയുടെ വാക്കുകൾ ഇങ്ങനെ, ‘കല്യാണി ബി നായർ എന്നാണ് എന്റെ പേര്. ഇത് കൂടാതെ മറ്റൊരു പേരും എനിക്ക് ഇല്ല. പക്ഷെ പല ഓൺലൈൻ മാധ്യമങ്ങളിലും എന്റെ പേര് അരുന്ധതി എന്ന് കണ്ടു. ഗൂഗിളിൽ സേർച്ച് ചെയ്യുമ്പോൾ പോലും കല്യാണി എന്ന പേര് കാണാൻ ഇല്ല. പകരം അരുന്ധതി എന്നാണ് ഗൂഗിളിലും കാണിക്കുന്നത്.
ഈ പറയുന്ന അരുന്ധതി എന്ന പേര് ആരുടെ ആണെന്ന് എനിക്ക് അറിയില്ല. എന്റെ പരിചയത്തിൽ പോലും അങ്ങനെ ഒരു പേരുള്ള ആളെ എനിക് അറിയില്ല. ആദ്യമൊക്കെ ഇത് എനിക്ക് വലിയ പ്രശ്നം ആയി തോന്നിയില്ല. എന്നാൽ ഇപ്പോൾ പുറത്ത് പോകുമ്പോഴെക്കെ ആളുകൾ അരുന്ധതി അല്ലെ എന്ന് ചോദിച്ചു തുടങ്ങി. അപ്പോഴാണ് ഇതിന്റെ കുഴപ്പം എനിക്ക് മനസ്സിൽ ആയത്.
എന്തോ ഒരു ഓൺലൈൻ മാധ്യമത്തിന് പറ്റിയ പിഴവാണ് മറ്റുള്ള മാധ്യമങ്ങൾ കൂടി ആവർത്തിച്ചത്. അത് കൊണ്ടാണ് ഇങ്ങനെ അരുന്ധതി എന്ന പേര് ഗൂഗിളിൽ പോലും കാണിക്കാൻ തുടങ്ങിയത്. എന്റെ അച്ഛനും അമ്മയും എനിക്കിട്ടു പേരാണ് കല്യാണി. എന്നാൽ അവരെ കൂടാതെ വേറേതോ ഒരാൾ കൂടി എനിക്കിപ്പോൾ പേരിട്ടിരിക്കുന്നു. കല്യാണി പറഞ്ഞു.