‘പേര് പാത്തു എന്ന് മാറ്റേണ്ടി വരും’! കല്ല്യാണി പ്രിയദര്‍ശന്‍

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാലയിലെ കല്യാണി പ്രിയദര്‍ശന്റെ വ്ളോഗര്‍ ബീപാത്തു എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തല്ലുമാലയിലെ കഥാപാത്രം വ്ളോഗര്‍ ആയിരുന്നു. കല്ല്യാണിയുടെ പുതിയ ചിത്രം ‘ശേഷം മൈക്കില്‍ ഫാത്തിമ’യില്‍ ഫുട്‌ബോള്‍…

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാലയിലെ കല്യാണി പ്രിയദര്‍ശന്റെ വ്ളോഗര്‍ ബീപാത്തു എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തല്ലുമാലയിലെ കഥാപാത്രം വ്ളോഗര്‍ ആയിരുന്നു. കല്ല്യാണിയുടെ പുതിയ ചിത്രം ‘ശേഷം മൈക്കില്‍ ഫാത്തിമ’യില്‍ ഫുട്‌ബോള്‍ അന്നൗണ്‍സറായിട്ടാണ് താരം എത്തുന്നത്.

കഥാപാത്രത്തിന്റെ പേര് ഫാത്തിമ എന്നാണ്. തല്ലുമാലയ്ക്ക് ശേഷമുള്ള പുതിയ ചിത്രത്തിലും ഫാത്തിമ എന്ന പേര് കഥാപാത്രത്തിന് ഉപയോഗിച്ചതില്‍ സന്തോഷം പങ്കുവച്ചിരിക്കുകയാണ് കല്യാണി.

‘ഞാനെന്റെ പേര് പാത്തു എന്ന് മാറ്റേണ്ടി വരും’, എന്ന് കല്യാണി ട്വിറ്ററില്‍ കുറിച്ചു.

മുഹ്സിന്‍ പേരാരിയുടെ തിരക്കഥയില്‍ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. തിയേറ്ററുകളില്‍ വന്‍ വിജയമായ ചിത്രം ഇപ്പോള്‍ ഒടിടിയിലും മികച്ച പ്രതികരണം തേടുകയാണ്. ചിത്രം തെലുഗില്‍ റീമേക്ക് ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കല്യാണിയുടെ പുതിയ ചിത്രം ‘ശേഷം മൈക്കില്‍ ഫാത്തിമ’ നവാഗതനായ മനു സി കുമാറാണ് സംവിധാനം ചെയ്യുന്നത്. ദി റൂട്ട്, പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ഒരുങ്ങുന്നതാണ് ചിത്രം. നിര്‍മ്മാണം ജഗദീഷ് പളനിസ്വാമി, സുധന്‍ സുന്ദരം എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.


‘ശേഷം മൈക്കില്‍ ഫാത്തിമ’ ചിത്രം ഒടിടി റിലീസാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ചിത്രം നെറ്റ്ഫ്‌ലിക്‌സുമായി കരാര്‍ ഒപ്പിട്ടുവെന്നാണ് ഒടിടി പ്ലേയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമായിരുന്നു ‘ശേഷം മൈക്കില്‍ ഫാത്തിമ’യുടെ പൂജ നടന്നത്.