അഭിനയിക്കാനറിയുമോ? കല്യാണിയുടെ ചിത്രത്തില്‍ ആളെ ആവശ്യമുണ്ട്

കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം. ‘വാ സിനിമേലെടുക്കാം’ എന്ന തലക്കെട്ടോടുകൂടി കല്യാണി തന്നെയാണ് കാസ്റ്റിംഗ് കോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് വൈറലായിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തുന്നത്.

മലപ്പുറത്തു നിന്നുള്ള ആള്‍ക്കാണ് മുന്‍തൂക്കം. മലപ്പുറം ഭാഷ സംസാരിക്കുന്നവരെയാണ് ചിത്രത്തിലേക്ക് ആവശ്യം.

kalyani

‘ഇങ്ങള് മലപ്പൊര്‍ത്ത്ന്നാണോ? മലപ്പൊറം ഭാഷേല് തൊള്ള പൂട്ടാണ്ട് വര്‍ത്താനം പറയാന്‍ പറ്റോങ്കി ഇത് ഇങ്ങക്ക്ള്ളതാണ്. കല്യാണി പ്രിയദര്‍ശന്‍ നായികാവ്ണ പുത്യേ സിനിമേക്ക് 6നും 9നും എടേല് പ്രായം വര്ണ നല്ല ചുറു ചുറുക്കുള്ള സൂപ്പര്‍ എനര്‍ജറ്റിക് ആയ പെണ്‍കുട്ടിനേം 14 വയസ്സ് പ്രായം തോന്നിക്ക്ണ ആണ്‍കുട്ടിനേം ഞങ്ങള് അന്വേഷിക്ക്ണ്ട്…

മലപ്പൊറം ഭാഷേല് വര്‍ത്താനം പറയ്ണ ഒരു മിനിറ്റില് കൂടാത്ത പെര്‍ഫോമന്‍സ് വീഡിയോയും എഡിറ്റ് ചെയ്യാത്ത ഫോട്ടോസും താഴെ കാണുന്ന മെയില്‍ ഐഡിയിലേക്കോ വാട്‌സാപിലേക്കോ അയച്ചോളിം.
അവസാന തീയതി, ജൂലൈ 7
v4cinema2022@gmail.com Whatsapp: 6235694020

Previous article‘ഓളെ മെലഡീ മെലഡീ..’ കല്യാണി-ടൊവിനോ ചിത്രം ‘തല്ലുമാലയിലെ’ പുതിയ ഗാനം
Next articleഒന്‍പത്, ശിഖണ്ഡി,ചാന്തുപൊട്ടെന്നും വിളിച്ച് പരിഹസിക്കുന്ന പകല്‍ മാന്യന്മാര്‍ കാണുക! സീമ വിനീത്