പാത്തു വീണ്ടും!!! കല്യാണി പ്രിയദര്‍ശന്റെ ”ശേഷം മൈക്കില്‍ ഫാത്തിമ’ വരുന്നു

തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന ‘ശേഷം മൈക്കില്‍ ഫാത്തിമ’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ടോവിനോ തോമസും കീര്‍ത്തി സുരേഷും സോഷ്യല്‍ മീഡിയയിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഫുട്‌ബോള്‍ മത്സരത്തെ ഏറെ സ്‌നേഹിക്കുന്ന മലബാര്‍ മണ്ണിലെ…

തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന ‘ശേഷം മൈക്കില്‍ ഫാത്തിമ’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ടോവിനോ തോമസും കീര്‍ത്തി സുരേഷും സോഷ്യല്‍ മീഡിയയിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഫുട്‌ബോള്‍ മത്സരത്തെ ഏറെ സ്‌നേഹിക്കുന്ന മലബാര്‍ മണ്ണിലെ ഒരു വനിതാ അനൗണ്‍സര്‍ ആയിട്ടാണ് കല്യാണി എത്തുന്നത്. കല്യാണിയെ നായികയാക്കി മനു.സി.കുമാറാണ് ‘ശേഷം മൈക്കില്‍ ഫാത്തിമ’സംവിധാനം ചെയ്യുന്നത്.

മലബാറിലും കൊച്ചിയിലും പരിസരപ്രദേശത്തുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ ഫാത്തിമയായി കൈയ്യടി നേടുമെന്ന് ഉറപ്പാണെന്ന് പ്രേക്ഷ പ്രതികരണം നിറയുകയാണ്.

സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹിഷാം അബ്ദുല്‍ വഹാബ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍ ആണ്. ദി റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

എക്‌സിക്ക്യുട്ടീവ് പ്രൊഡ്യൂസര്‍ – രഞ്ജിത് നായര്‍, എഡിറ്റര്‍ -കിരണ്‍ ദാസ്, ആര്‍ട്ട് -നിമേഷ് താനൂര്‍,കോസ്റ്റ്യൂം -ധന്യാ ബാലകൃഷ്ണന്‍, മേക്ക് അപ്പ് -റോണെക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ് -സുകു ദാമോദര്‍, പബ്ലിസിറ്റി -യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -റിച്ചാര്‍ഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ -ഐശ്വര്യ സുരേഷ്, പി ആര്‍ ഓ -പ്രതീഷ് ശേഖര്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.