കീര്‍ത്തി സുരേഷും പ്രണവും എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ്, പക്ഷെ ഒരാവശ്യം വന്നാല്‍ ആദ്യം വിളിക്കുക അദ്ദേഹത്തെ; കല്യാണി പ്രിയദര്‍ശന്‍

ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്‌മാന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ…

ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്‌മാന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സുഹൃത്തുക്കളെ പറ്റി പറയുകയാണ് കല്യാണി പ്രിയദര്‍ശന്‍.

കീര്‍ത്തി സുരേഷും, പ്രണവ് മോഹന്‍ലാലുമൊക്കെ തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളാണെന്നും എന്നാല്‍ താന്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നതും, തനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് തോന്നിയാല്‍ സമാധാനം കിട്ടാന്‍ ഏത് സമയത്തും ആദ്യം വിളിക്കാന്‍ തോന്നുന്നതും ദുല്‍ഖറിനെ ആണെന്നുമായിരുന്നു കല്യാണി പറഞ്ഞത്.

‘കീര്‍ത്തി സുരേഷും, പ്രണവുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്സ്. പക്ഷെ, ഞാന്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നതും വിഷമം മാറാനും ഒന്ന് മോട്ടിവേറ്റഡ് ആകാന്‍ വിളിക്കുന്നതും ദുല്‍ഖറിനെയാണ്. എനിക്ക് എന്തെങ്കിലും പ്രശ്നം വന്നാല്‍ ഞാന്‍ അദ്ദേഹത്തെയാണ് ആദ്യം വിളിക്കുന്നത്.’ എന്നായിരുന്നു കല്യാണിയുടെ വാക്കുകള്‍.

അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. 2020 ഫെബ്രുവരിയില്‍ പുറത്തുവന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും ശോഭനയും പ്രധാന വേഷത്തിലെത്തിയിരുന്നു. ഇരുവരും ഏറെ നാളുകള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിച്ച ചിത്രം എ്ന്ന പ്രത്യേതയും ഇതിനുണ്ടായിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററില്‍ ലഭിച്ചത്.

തല്ലുമാലയിലെ ഗാനങ്ങള്‍ക്കും ട്രെയ്‌ലറിനും മികച്ച സ്വീകരണമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ടൊവിനോ, കല്യാണി എന്നിവരെക്കൂടാതെ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം വിഷ്ണു വിജയ്. മുഹ്‌സിന്‍ പരാരി,യാണ് ഗാനരചന. എഡിറ്റിങ് നിഷാദ് യൂസഫ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്.