ഇനിയും എനിക്ക് കാത്തിരിക്കാൻ വയ്യ, ഇതെനിക്ക് നൽകിയതിന് ഒരുപാട് നന്ദി, വൈറലായി കല്യാണിയുടെ വാക്കുകൾ

മലയാള സിനിമക്ക് കിട്ടിയ രണ്ടു വരങ്ങൾ ആണ് മോഹൻലാലും പ്രിയദർശനും, ഇരുവരും തമ്മിൽ വർഷങ്ങൾ ആയിട്ടുള്ള സൗഹൃദം ആണ്, സിനിമക്കത്തും പുറത്തും ഇവരുടെ സൗഹൃദത്തെ പറ്റി എല്ലാവര്ക്കും അറിയാം, ഇവരുടെ സൗഹൃദം ഇവരുടെ കുടുംബത്തിലേക്കും…

മലയാള സിനിമക്ക് കിട്ടിയ രണ്ടു വരങ്ങൾ ആണ് മോഹൻലാലും പ്രിയദർശനും, ഇരുവരും തമ്മിൽ വർഷങ്ങൾ ആയിട്ടുള്ള സൗഹൃദം ആണ്, സിനിമക്കത്തും പുറത്തും ഇവരുടെ സൗഹൃദത്തെ പറ്റി എല്ലാവര്ക്കും അറിയാം, ഇവരുടെ സൗഹൃദം ഇവരുടെ കുടുംബത്തിലേക്കും പിന്നീട് എത്തിച്ചേരുക ആയിരുന്നു, ഇരു കുടുംബങ്ങളും തമ്മിൽ അത്രയേറെ അടുപ്പമാണ്. മോഹലാലിനെയും പ്രിയദര്ശനെയും പോലെ തന്നെ വളരെ നല്ല അടുപ്പമാണ് പ്രണവും കല്യാണിയും തമ്മിൽ അതുകൊണ്ട് തന്നെ ഇവരുടെ ഒന്നിച്ചുള്ള ചിത്രങ്ങൾ കണ്ട് ഇരുവരും പ്രണയത്തിൽ ആണെന്ന വാർത്തകൾ നിരവധി തവണ പ്രചരിച്ചിരുന്നു. ഈ വാർത്തക്കെതിരെ കല്യാണി രംഗത്ത് വന്നിരുന്നു.

ഇപ്പോൾ പ്രണവിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് കല്യാണി, നൃത്ത സംവിധാനനത്തിനുള്ള സംസ്ഥാനഅവര്‍ഡ് ലഭിച്ച ബ്രിന്ദ മാസ്റ്ററെ അഭിനന്ദിച്ചാണ് കല്യാണി പ്രിയദശന്‍ എത്തിയിരിക്കുന്നത്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ഒരു നൃത്ത ചിത്രം പങ്കുവെച്ച്‌ കൊണ്ടാണ് കല്യാണി അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
“സിനിമയുടെ കമേഴ്സ്യല്‍ റിലീസിന് മുന്‍പ് തന്നെ നിങ്ങള്‍ക്ക് ഇതിനകം ഹൃദയങ്ങളും പുരസ്കാരങ്ങളും നേടാന്‍ കഴിഞ്ഞു ബ്രിന്ദ മാസ്റ്റര്‍.

ഈ മനോഹരമായ ഗാനവും ആ ദൃശ്യങ്ങളുടെ ആത്മാവും നല്‍കിയതിന് എന്റെ എല്ലാ സ്നേഹവും നന്ദിയും. ആളുകള്‍ ഇത് കാണുന്നത് വരെ കാത്തിരിക്കാനാവില്ല. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എല്ലായ്പ്പോഴും ഒരു ബഹുമതിയാണ്. നിങ്ങളുടെ നാലാമത്തെ കേരള സംസ്ഥാന അവാര്‍ഡിന് അഭിനന്ദനങ്ങള്‍,” കല്യാണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.