Film News

പുത്തൻ ലുക്കിൽ ബിന്ദുപണിക്കർക്കും മകൾക്കുമൊപ്പം സായികുമാർ

ഒരുപാട് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ വിവാഹിതരായ താരദമ്പതികൾ ആണ് ബിന്ദുപണിക്കരും സായി കുമാറും, 2003 ൽ ആയിരുന്നു ബിന്ദുപണിക്കാരുടെ ആദ്യ ഭർത്താവ് മരണപ്പെടുന്നത്, ഈ സമയത്ത് കല്യാണി കൈക്കുഞ്ഞായിരുന്നു. സിനിമയിൽ ഇല്ലെങ്കിലും ടിക് ടോകിൽ കൂടി സെലിബ്രിറ്റി ആയ താരമാണ് കല്യാണി, തന്റെ അമ്മയുടെ സിനിമയിലെ കോമഡി വേഷങ്ങൾ ആയിരുന്നു കല്യാണി ചെയ്തിരുന്നത്. കല്യാണിയുടെ വീഡിയോകൾ ടിക് ടോകിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അച്ഛനും അമ്മയ്ക്കും ഒപ്പം കല്യാണി ടിക് ടോകിൽ എത്താറുണ്ടായിരുന്നു. അങ്ങനെയാണ് കല്യാണി ബിന്ദുവിന്റെ മകളാണെന്ന് ആളുകൾ തിരിച്ചറിഞ്ഞതും. സിനിമയിൽ നായികയാവാനുള്ള ലുക്കും അഭിനയവുമെല്ലാം താരപുത്രിക്ക് ഉണ്ടെന്ന് ആരാധകർ നേരത്തെതന്നെ വിധിയെഴുതിയത് ആണ്. എന്നാൽ ഇതുവരെ ക്യാമറയ്ക്ക് മുൻപിൽ താരം എത്തിയിട്ടില്ല. സിനിമയിൽ നായികയാവാൻ എത്തുന്ന കല്യാണിയെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ കല്യാണി പങ്കുവെച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്.

ചിത്രത്തിൽ കല്യാണിയോടൊപ്പം സായികുമാറും ബിന്ദുപണിക്കരും എത്തുന്നുണ്ട്, ഒരു പുതിയ ലുക്കിൽ ആണ് സായികുമാർ എത്തിയിരിക്കുന്നത്. ഐശ്വര്യ പൊലിമ ഇല്ലാത്ത ഓണമാണെങ്കിലും ഏവർക്കും ഐശ്വര്യവും,സന്തോഷവും,സമാധാനവും,നിറഞ്ഞ ഓണാശംസകൾ എന്നായിരുന്നു ചിത്രങ്ങൾക്ക് താഴെ കല്യാണി ക്യാപ്ഷനിട്ടത്.  ചിത്രത്തിൽ സായികുമാർ താടിയും മുടിയും ഒക്കെ നീട്ടി വളർത്തിയിട്ടുണ്ട്, മൂവരും മാച്ചിങ് ഡ്രെസ്സിലാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്.

Trending

To Top
Don`t copy text!