മമ്മൂക്കയുമായി സംസാരിച്ചാൽ എപ്പോൾ അടി വീഴും എന്നറിയില്ല, കമൽ 

വലിയ സെൻസിറ്റീവ് ഉള്ള ആളുകൾ ആണ് ഞാനും മമ്മൂക്കയും, ഞങ്ങൾ തമ്മിൽ സംസാരിച്ചാൽ എപ്പോൾ അടി വീഴുക എന്ന് പറയാൻ സാധിക്കില്ല സംവിധായകൻ കമൽ പറയുന്നു, മമ്മൂട്ടിയുടെ പല വേറിട്ട സ്വഭാവത്തെ കുറിച്ചും പലപ്പോഴും…

വലിയ സെൻസിറ്റീവ് ഉള്ള ആളുകൾ ആണ് ഞാനും മമ്മൂക്കയും, ഞങ്ങൾ തമ്മിൽ സംസാരിച്ചാൽ എപ്പോൾ അടി വീഴുക എന്ന് പറയാൻ സാധിക്കില്ല സംവിധായകൻ കമൽ പറയുന്നു, മമ്മൂട്ടിയുടെ പല വേറിട്ട സ്വഭാവത്തെ കുറിച്ചും പലപ്പോഴും മറ്റു സഹതാരങ്ങൾ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ആണ്, ഇപ്പോൾ അത് തന്നെയാണ് സംവിധായകൻ കമലും പറയുന്നത്. എന്നെ പോലെ സെൻസിറ്റീവ് ഉള്ള ആളാണ് മമ്മൂക്ക.

ഞങ്ങൾ തമ്മിൽ ഒന്നിച്ചു സംസാരിച്ചാൽ എപ്പോൾ അടി വീഴുമെന്നു പറയാൻ കഴിയില്ല, അതുപോലെ എനിക്ക് പലപ്പോഴും ഫീൽ ചെയ്യ്തിട്ടും ഉണ്ട്, പക്ഷെ അങ്ങനെ ഒന്ന് ഇതുവരെയും ഉണ്ടായിട്ടില്ല, എന്നാൽ ദേഷ്യപ്പെട്ട് മുഖം വീർപ്പിച്ചു നിന്നിട്ടുണ്ട്, എന്നാൽ എനിക്ക് വർക്ക് ചെയ്യാൻ എളുപ്പം മമ്മൂട്ടിക്കൊപ്പം ആണ് കമൽ പറയുന്നു.

ഞങ്ങൾ തമ്മിൽ എന്തെങ്കിലും പറഞ്ഞാൽ മുഖം നോക്കുമ്പോൾ അറിയാൻ കഴിയും അത് പറഞ്ഞത് രണ്ടുപേർക്കും ഇഷ്ട്ടപെട്ടിട്ടില്ല എന്ന്. എന്നാൽ പുള്ളിയുടെ ഉള്ളിലെ നടൻ എന്ന സ്പിരിറ്റ് അത് ഒന്ന് വേറെതന്നെയാണ്. സിനിമയിൽ വരുന്നതിനു മുൻപേ അദ്ദേഹത്തെ എനിക്കറിയാ൦, എന്റെ ഒരു ബന്ധു വഴി ആയിരുന്നു ആ പരിചയ൦, അദ്ദേഹവുമായി ഒരു സിനിമ ചെയ്യാനും ആ സമയ൦ കഴിഞ്ഞിരുന്നു, ആ  ബന്ധം ഇന്നും തുടർന്നു പോകുന്നുണ്ട്, കമൽ പറയുന്നു.