ആ സിനിമയിൽ മമ്മൂട്ടിക്ക് ആനിയും, ശോഭനയും അഭിനയിക്കുന്നതിനോട് താല്പര്യമില്ല! സംഭവത്തെ കുറിച്ച് കമൽ  

കമൽ സംവിധാനം ചെയ്യ്ത പുതിയ ചിത്രമാണ് ‘മഴയെത്തും മുൻപ് ‘, മമ്മൂട്ടി നായകൻ ആയെത്തിയ ചിത്രത്തിൽ ശോഭനയും ആനിയും  ആയിരുന്നു നായികമാരായിത്തിയത്, ഇപ്പോഴിതാ ചിത്രത്തിന്റെ  അണിയറയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കമൽ.ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. വിമൺസ് കോളേജിൽ പഠിപ്പിക്കുന്ന ഒരു അധ്യാപകന്റെ കഥ ആയാലെന്താ എന്ന് ശ്രീനിവാസൻ തന്നോട് ചോദിച്ചു. മമ്മൂക്കയെ വിളിച്ച് ശ്രീനി പറഞ്ഞപ്പോൾ താൻ എന്നെ കളിയാക്കുകയാണോ എന്ന് മമ്മൂക്ക ചോദിച്ചത്

സുന്ദരനായ ലക്ചറർ ആണെന്നല്ലേ പറഞ്ഞത്. താനെന്താ സുന്ദരനല്ലേ എന്നൊക്കെ മമ്മൂക്കയുടെ രീതിയിൽ തമാശ പറഞ്ഞെന്നും കമൽ പറയുന്നു, കഥയൊക്കെ ആയപ്പോൾ കാസ്റ്റിം​ഗ് ആയിരുന്നു പ്രശ്നം. ശോഭനയുടെ റോൾ  തങ്ങൾ ആദ്യമേ പറയുന്നുണ്ട്. താനും ശോഭനയും കുറേ പടത്തിൽ ഒരുമിച്ചായി, അതു കൊണ്ട് വേറെ നടിയെ ഇട്ടാൽ മതിയെന്ന്  മമ്മൂക്ക പറഞ്ഞു , എന്നാൽ അങ്ങനെയൊരു ക്യാരക്ടർ ശോഭന ചെയ്യുമ്പോൾ ആൾക്കാർക്ക് അത് പെട്ടെന്ന് ഐഡന്റിഫെെ ചെയ്യാൻ പറ്റു൦

അമ്മയാണെ സത്യം എന്ന  സിനിമ കണ്ടപ്പോൾ ആനിയുടെ പെർഫോമൻസ് തനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ആനിയുടെ കാര്യം പറയുന്നത്. മമ്മൂക്ക ആദ്യം തന്നെ പറഞ്ഞത്, ആ പെൺകുട്ടിയെ കണ്ടാൽ ആണാണെന്നല്ലേ തോന്നുക, അങ്ങനെയൊരാൾ ഈ സിനിമയ്ക്ക് പറ്റില്ലെന്നാണ് മമ്മൂക്ക ആദ്യം പറഞ്ഞത്.അതുകൊണ്ട് ആണത്തമുള്ള പെണ്ണിനെയാണ് ഈ കഥാപാത്രത്തിന് വേണ്ടതെന്ന് താൻ തമാശ രീതിയിൽ പറഞ്ഞു എന്നും കമൽ പറയുന്നു. അങ്ങനെയാണ് ആനിയിലേക്ക് ചിത്രത്തിലെ ശ്രുതി എന്ന കഥാപാത്രം എത്തുന്നത്. പിന്നീട് മമ്മൂട്ടിയും ഈ സിനിമയുമായി നന്നായി സഹകരിച്ചെന്നും കമൽ പറയുന്നു