‘പണ്ട് കോയമ്പത്തൂര്‍ വച്ച് എന്റെ കാറില്‍ തൊട്ടിട്ട് പോയിട്ടുണ്ട്, എനിക്ക് അറിയില്ലായിരുന്നു’ കമല്‍ഹാസന്‍

‘വിക്രം’ റിലീസിന് ഏതാനും ദിവസങ്ങള്‍ മാത്രം നില്‍ക്കെ ഉലകനായകന്‍ സംവിധായകന്‍ ലോകേഷിനെ കുറിച്ച് പറഞ്ഞ് വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘പണ്ട് കോയമ്പത്തൂര്‍ വച്ച് എന്റെ കാറില്‍ തൊട്ടിട്ട് പോയിട്ടുണ്ട്. എനിക്ക് അതൊന്നും അറിയില്ലായിരുന്നു. അയാള്‍ തന്നെയാണ് എന്നോട് ആ പഴയ ആരാധനാ കഥകള്‍ പറഞ്ഞത്. അത്രമാത്രം എന്നെ സ്‌നേഹിച്ച ഒരു ആരാധകന്‍ ആയിരുന്നു. ഇന്ന് അയാള്‍ എന്നെ ഡയറക്ട് ചെയ്യുന്നു.

സാര്‍, നില്‍ക്കൂ.. കുറച്ച് വലത്തോട്ട് വരൂ.. കുറച്ച് ഇടത്തോട്ട് വരൂ.. അങ്ങനെ പറഞ്ഞ് എന്നെ ഡയറക്ട് ചെയ്യുന്നു. എന്നോട് ആക്ഷന്‍ പറയുന്നു. അന്നത്തെ ആരാധകന്‍ ഇന്ന് ഈ നിലയില്‍ എത്തിയത് എനിക്ക് വലിയ അഭിമാനമാണ്. 2019ലാണ് കണ്ടുമുട്ടുന്നത്. ഈ കൂട്ട് ഇനിയും തുടരും.’ കമല്‍ഹാസന്റെ വാക്കുകള്‍ കേട്ട് കണ്ണീരോടെ വേദിയില്‍ എഴുന്നേറ്റ് നിന്നു ലോകേഷ്.

ജൂണ്‍ 3 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം കമല്‍ ഹാസന്‍ കൊച്ചിയില്‍ എത്തിയിരുന്നു. ലോകേഷ് കനകരാജിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ കമല്‍ഹാസനൊപ്പം വിജയ് സേതുപതി ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന വേഷത്തിലൂടെ എത്തുന്നുണ്ട്. സൂര്യ ചിത്രത്തിലെ മറ്റൊരു നിര്‍ണായക അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. കൂടാതെ ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരേന്‍, സന്താന ഭാരതി, സ്വാദിഷ്ട കൃഷ്ണന്‍, വിജെ മൈന, ശിവാനി തുടങ്ങിയവരും അണിനിരക്കുന്നു.


തമിഴ് സിനിമ പ്രേമികളെ സംബന്ധിച്ച് ‘വിക്രം’ ചിത്രത്തിനായി ഏറ്റവും വലിയ കാത്തിരിപ്പിലാണ് കുറച്ച് നാളുകളായി.തിയേറുകളില്‍ എത്തുന്നതിനു മുന്‍പ് തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുണ്ട്. തെന്നിന്ത്യയില്‍ പ്രീ-റിലീസ് ഹൈപ്പ് നെടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്.

Previous articleദിലീപേട്ടനാണ് സിനിമയില്‍ എത്തിച്ചത്..; മലയാളികളുടെ പ്രിയ വില്ലന്‍ ഡ്രാക്കുള സുധീറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
Next articleഎന്റേത് മാത്രം..! ഗോപിസുന്ദറിനൊപ്പം ഏറ്റവും പുതിയ വിശേഷം ആരാധകരെ അറിയിച്ച് അമൃത സുരേഷ്..!