‘വിക്രം’ സിനിമയ്ക്ക് ശേഷം ആ നായകനും വില്ലനും വീണ്ടും ഒന്നിക്കുന്നു!!

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മള്‍ട്ടിസ്റ്റാര്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് സിനിമയായിരുന്നു വിക്രം. ചിത്രത്തില്‍ നായകനായും വില്ലനായും കസറിയവരാണ് കമല്‍ഹാസനും വിജയ് സേതുപതിയും.. ഇപ്പോഴിതാ ആ നായകനും വില്ലനും അടുത്ത സിനിമയ്ക്ക് വേണ്ടി വീണ്ടും…

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മള്‍ട്ടിസ്റ്റാര്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് സിനിമയായിരുന്നു വിക്രം. ചിത്രത്തില്‍ നായകനായും വില്ലനായും കസറിയവരാണ് കമല്‍ഹാസനും വിജയ് സേതുപതിയും.. ഇപ്പോഴിതാ ആ നായകനും വില്ലനും അടുത്ത സിനിമയ്ക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. തമിഴകത്തിന്റെ ഹിറ്റ് മേക്കര്‍ സംവിധായകനായ എച്ച് വിനോദ് സംവിധാനം ഒരുക്കുന്ന ചിത്രത്തില്‍ ആയിരിക്കും ഉലകനായകന്‍ കമല്‍ഹാസനും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഒന്നിക്കുക എന്നാണ് റിപ്പോര്‍ട്ട്..

പിങ്ക് വില്ലയാണ് ഇതേ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. വിക്രം സിനിമയില്‍ പരസ്പരം കൊമ്പുകോര്‍ത്ത ഈ നായകനും വില്ലനും അടുത്ത സിനിമയില്‍ എതെല്ലാം കഥാപാത്രങ്ങളില്‍ ആയിരിക്കും എത്തുക എന്നറിയാന്‍ അടക്കം ആരാധകര്‍ കാത്തിരിക്കുകയാണ്. കെഎച്ച് 233′ എന്ന് താല്‍ക്കാലിക പേര് നല്‍കിയിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ ആയിരിക്കും സിനിമ എത്തുകയെന്നും ഒന്നോ രണ്ടോ ഷെഡ്യൂളുകളിലായിട്ടായിരിക്കും ചിത്രീകരണം നടക്കുക എന്നെല്ലാം വിവരമുണ്ട്.

തിരക്കഥയടക്കമുള്ള സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. രാജ്കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ ഹാസന്‍ തന്നെ സിനിമ നിര്‍മ്മിക്കുമെന്നാണ് വിവരം. റിപ്പോര്‍ട്ടുകള്‍ എല്ലാം പുറത്ത് വരുന്നുണ്ട് എങ്കിലും വാര്‍ത്തകളില്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം, ഇന്ത്യന്‍ 2 ആണ് കമല്‍ഹാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം, ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗമായി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇന്ത്യന്‍ 2.

vijaysethupathy

അതേസമയം, ഡിഎസ്പിയാണ് വിജയ് സേതുപതി നായകന്‍ ആയി എത്തുന്ന പുതിയ സിനിമ. ചിത്രത്തില്‍ വീണ്ടും പോലീസ് വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്.