Film News

മൂന്ന് നടികളുമായും വിവാഹത്തിന് മുൻപ് ലീവിങ് ടുഗതർ, നാല് വിവാഹ ജീവിതവും പരാജയപെട്ടു!

Kamal Haasan Life Story

നിരവധി വിവാദങ്ങളിൽ കുടുങ്ങിയ നടൻ ആയിരുന്നു ഉലക്ക നായകൻ കമൽഹാസൻ. സിനിമയിൽ എത്തി തുടക്ക കാലം മുതൽ തന്നെ ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയ നടൻ കൂടിയാണ് കമൽ ഹാസൻ. മലയാളി നായിക ശ്രീവിദ്യയുമായി കമൽ ഹാസൻ പ്രണയത്തിൽ ആയിരുന്നുവെന്നതരത്തിലെ ഗോസിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ പ്രണയത്തിൽ ആയിരുന്ന ഇവർ പിന്നീട് വേർപിരിഞ്ഞുവെന്നും വാർത്തകൾ വന്നിരുന്നു. ശ്രീവിദ്യയുടെ അവസാന നാളുകളിൽ കമൽ ഹാസൻ ശ്രീവിദ്യയെ ആശുപത്രിയിൽ പോയി സന്ദർശിച്ചത് വലിയ വാർത്തയും ആയിരുന്നു.

l

ശ്രീവിദ്യയുമായുള്ള ഗോസിപ്പുകൾക്ക് ശേഷം ആണ് കമൽ നർത്തകിയും നടിയുമായ വാണി ഗണപതിയെ വിവാഹം കഴിക്കുന്നത്. പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു ഇവർ. എന്നാൽ പത്ത് വർഷം നീണ്ട വിവാഹ ജീവിതത്തിനു ശേഷം ഇരുവരും പിരിയുകയായിരുന്നു. എന്നാൽ വാണിയുമായി കുടുംബ ജീവിതം നയിക്കുന്നതിനിടയിൽ തന്നെ നടി സരിഗയുമായും കമൽ പ്രണയത്തിൽ ആയി എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. വാണിയുമായി അകന്നു താമസിച്ചപ്പോൾ തന്നെ കമൽ സരികയുമായി ഒരുമിച്ചു താമസവും തുടങ്ങിയിരുന്നു.

കമലും സരികയും ലീവിങ് ടുഗതർ റിലേഷൻ നടത്തിവന്ന സമയത്തായിരുന്നു ഇവർക്ക് മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും ജനിച്ചത്. ശേഷം ആയിരുന്നു ഇരുവരും നിയമപരമായി വിവാഹിതർ ആയത്. എന്നാൽ 2004 വരെ മാത്രമേ ഈ ബന്ധത്തിനും ആയുസ് ഉണ്ടായിരുന്നോളു. ശേഷം ആണ് കമൽ നടി ഗൗതമിയുമായി അടുക്കുന്നതും ലീവിങ് ടുഗതർ റിലേഷൻ തുടങ്ങുകയും ചെയ്തത്. എന്നാൽ ഈ സമയത്ത് ആണ് ഗൗതമിക്ക് കാൻസർ ബാധിക്കുന്നത്. ആ സമയങ്ങളിൽ പോലും കമൽ ഗൗതമിക്ക് വേണ്ട എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നിരുന്നു. എന്നാൽ 2016 ആയപ്പോഴേക്കും ഈ ബന്ധവും അവസാനിക്കുകയായിരുന്നു.

ഇപ്പോൾ തമിഴിലും മലയാളത്തിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന ഒരു നടിയുമാണ് കമൽ ഹാസന് അടുപ്പം ഉണ്ടെന്നാണ് ഏറ്റവും പുതിയതായി പുറത്ത് വരുന്ന വാർത്തകൾ. ഇത്തരത്തിൽ ഒരുപാട്നടിമാരുടെ പേരിനൊപ്പം പേര് ചേർക്കപ്പെട്ട താരമാണ് കമൽ ഹാസൻ.

Trending

To Top
Don`t copy text!