ഉലകാനായകൻ കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ പ്രസ്സ്  മീറ്റിംഗ്  ലൈവ് വീഡിയോ  

Follow Us :

തമിഴ് ഹിറ്റ് സംവിധായകൻ ശങ്കർ സംവിധാനം ചെയ്യ്ത ഉലകനായകൻ കമൽഹാസൻ ചത്രം ‘ഇന്ത്യൻ 2’ വിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോൾ സിനിമ പ്രേമികൾ എല്ലാം തന്നെ, ലൈക്ക പ്രൊഡക്ഷന്സും റെഡ് ജയന്റെ മൂവീസും ചേർന്ന്  നിർമിക്കുന്ന ഈ ചിത്രം ജൂലൈ 12  നെ തീയറ്ററുകളിൽ റിലീസ് ആകുകയാണ്. ഈ ചിത്രം 250 കോടി ബഡ്ജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്, ഇങ്ങനൊരു വാർത്ത ചിത്രം  പ്രേക്ഷകർക്ക്  വലിയ പ്രതീക്ഷയാണ് നല്കിയിരിക്കുന്നത്.

28  വര്ഷത്തിനു ശേഷം വീണ്ടും സേനാപതി ബിഗ്‌സ്‌ക്രീനിൽ എത്തുകയാണ്, ഇന്ത്യൻ’ സിനിമയുടെ രണ്ടാം ഭാഗമായ ‘ഇന്ത്യൻ 2’-വിൻറെ ആഗോള റിലീസ് ജൂലൈ 12-ന് പ്രഖ്യാപിച്ചിരിക്കുകയാണ്.ഇ ചിത്രത്തിന്റെ ആദ്യ ഭാഗം തന്നെ ഗംഭീര പ്രേഷക പ്രതികരണം ആയിരുന്നു ലഭിച്ചത്. രണ്ടാം ഭാഗത്തിലും സേനാപതി ആയി കമൽ ഹാസൻ  പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്ന് തന്നെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്ന സൂചന

ഉലകനായകൻ കമൽ ഹാസനോടൊപ്പം ഈ ചിത്രത്തിൽ  കാജൽ അഗർവാൾ, സിദ്ധാർഥ്, എസ്.ജെ. സൂര്യ, വിവേക്, സാക്കിർ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡൽഹി ഗണേഷ്, സമുദ്രക്കനി, നിഴൽഗൾ രവി, ജോർജ് മര്യൻ, വിനോദ് സാഗർ, ബെനെഡിഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് സിങ്‌, ബ്രഹ്‍മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് അണിനിരക്കുന്നത്. ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്നർ‍.