രാജ രാജ ചോളൻ ഹിന്ദു രാജാവല്ല; സംവിധായകൻ വെട്രിമാരന് പിന്തുണയുമായി കമൽഹാസൻ

രാജ രാജ ചോളൻ ഹിന്ദു രാജാവല്ല എന്ന സംവിധായകൻ വെട്രിമാരന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടൻ കമൽഹാസൻ. അതായത് രാജ രാജ ചോളന്റെ കാലത്ത് ഹിന്ദു മതം ഉണ്ടായിരുന്നില്ല എന്നും കമൽഹാസൻ വ്യക്തമാക്കി.v അക്കാലത്ത് ഉണ്ടായിരുന്നത്…

രാജ രാജ ചോളൻ ഹിന്ദു രാജാവല്ല എന്ന സംവിധായകൻ വെട്രിമാരന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടൻ കമൽഹാസൻ. അതായത് രാജ രാജ ചോളന്റെ കാലത്ത് ഹിന്ദു മതം ഉണ്ടായിരുന്നില്ല എന്നും കമൽഹാസൻ വ്യക്തമാക്കി.v അക്കാലത്ത് ഉണ്ടായിരുന്നത് വൈനവം, ശിവം, സമനം എന്നീ വിഭാഗങ്ങളാണെന്നും കമൽഹാസൻ പറഞ്ഞു.

ഈ മൂന്ന് വിഭാഗങ്ങളും ഒരു പേരിന് കീഴിലാക്കാൻ ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന നാമം മതവും കൊണ്ടുവന്നത് എന്നും കമൽഹാസൻ പറഞ്ഞു.കഴിഞ്ഞ ദിവസം ഒരു പ്രോഗ്രാമിനിടെ രാജ രാജ ചോളൻ ഹിന്ദു രാജാവല്ലെന്ന് വെട്രിമാരൻ പറഞ്ഞിരുന്നു.ബിജെപി നമ്മുടെ അസ്ഥിത്വം നമ്മളിൽ നിന്ന് തട്ടിയെടുക്കാൻ നോക്കുകയാണെന്നും ബിജെപിക്കാർ തിരുവള്ളുവരെ കാവിവത്കരിച്ചെന്നും ഇതിന് നമ്മൾ അനുവദിക്കരുത് എന്നും പറഞ്ഞിരുന്നു.

രാജ രാജ ചോളന്റെ ജീവിത കഥയെ ആസ്പദമാക്കി കൽക്കി കൃഷ്ണമൂർത്തി എഴുതിയ പൊന്നിയിൻ സെൽവൻ എന്ന നോവലിനെആധാരമാക്കി മണിരത്‌നം പൊന്നിയിൻ സെൽവൻ-1 എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. സിനിമ പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിലായിരുന്നു വെട്രിമാരന്റെ പരമാർശം