ആ റോളക്‌സ് പുതിയതല്ല; കമല്‍ഹാസന്‍ സൂര്യക്ക് നല്‍കിയ റോളക്‌സിന് പിന്നിലെ രഹസ്യമെന്ത്?

വിക്രം വന്‍ വിജയമായി തീര്‍ന്നതിന്റെ സന്തോഷത്തിലാണ് കമല്‍ ഹാസന്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വന്‍ കളക്ഷനുമായി മുന്നേറുകയാണ്‌.  കേരളം ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളിലെ തീയേറ്ററുകളില്‍…

വിക്രം വന്‍ വിജയമായി തീര്‍ന്നതിന്റെ സന്തോഷത്തിലാണ് കമല്‍ ഹാസന്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വന്‍ കളക്ഷനുമായി മുന്നേറുകയാണ്‌.  കേരളം ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളിലെ തീയേറ്ററുകളില്‍ ഇപ്പോഴും ഹൗസ് ഫുള്‍ ആണ് വിക്രം.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമലിന്റെ രാജ്കമല്‍ ഇന്റര്‍നാഷ്ണല്‍ നിര്‍മിച്ച ഒരു ചിത്രം റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നത്. വിക്രം വന്‍ വിജയമായതോടെ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും ചിത്രത്തിന്റെ നിര്‍മാതാവായ കമല്‍ നിരവധി പാരിതോഷികങ്ങള്‍ നല്‍കിയിരുന്നു. ചിത്രത്തില്‍ റോളക്‌സ് എന്ന കഥാപാത്രമായി പ്രേക്ഷകരെ അമ്പരപ്പിച്ച സൂര്യയ്ക്ക് ഒരു റോളക്‌സ് വാച്ചാണ് കമല്‍ നല്‍കിയത്. എന്നാല്‍ കമല്‍ ഹാസന്‍ നല്‍കിയ ഈ വാച്ച് പുതിയതല്ല. പക്ഷെ, ഈ വാച്ചിനോട് കമലിന് വൈകാരികമായ അടുപ്പമുണ്ട്. വര്‍ഷങ്ങളായി കമല്‍ ധരിക്കുന്നതും നിധിപോലെ സൂക്ഷിച്ചുവയ്ക്കുകയും ചെയ്ത വാച്ചായിരുന്നു ഇതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 47 ലക്ഷമാണ് ഈ വാച്ചിന്റെ വില.

ലെക്സസിന്റെ ആഡംബര സെഡാന്‍ മോഡലായ ഇ.എസ്.300എച്ച് ആണ് കമല്‍ ഹാസന്‍ സംവിധായകനായ ലോകേഷ് കനകരാജിന് നല്‍കിയത്. പതിമൂന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് അപ്പാച്ചെ ആര്‍ടിആര്‍ ബൈക്കുകളും സമ്മാനിച്ചിരുന്നു