‘ദൈവത്തിന്റെ സാന്നിധ്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് എനിക്ക് ബോധ്യമായി’, കന്താരയെ കുറിച്ച് കമല്‍ഹാസന്‍! ഫ്രെയിം ചെയ്ത് സൂക്ഷിച്ച് ഋഷഭ് ഷെട്ടി

2022ലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. ചിത്രം സെപ്തംബര്‍ 30നാണ് റിലീസ് ചെയ്തത്. കന്നഡയില്‍ മാത്രം റിലീസ് ചെയ്ത ചിത്രം പ്രേക്ഷ പിന്തുണയോടെയാണ് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയത്.…

2022ലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. ചിത്രം സെപ്തംബര്‍ 30നാണ് റിലീസ് ചെയ്തത്. കന്നഡയില്‍ മാത്രം റിലീസ് ചെയ്ത ചിത്രം പ്രേക്ഷ പിന്തുണയോടെയാണ് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ കന്താരയെ പ്രശംസിച്ചുള്ള ഉലക നായകന്‍ കമല്‍ഹാസന്റെ കുറിപ്പാണ് ഋഷഭ് ഷെട്ടി പങ്കുവച്ചത്.

കമല്‍ഹാസന്റെ അഭിനന്ദനം ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ് സംവിധായകന്‍. ഇന്‍സ്റ്റഗ്രാമിലാണ് അദ്ദേഹം കത്തിന്റെ ഫ്രെയിം ചെയ്ത ഫോട്ടോ പങ്കുവെച്ചിട്ടുള്ളത്.

”ഇന്ത്യന്‍ സിനിമയുടെ ഇതിഹാസത്തില്‍ നിന്നും ഇത്തരമൊരു അവാര്‍ഡ് ലഭിച്ചതില്‍ ഒരുപാട് സന്തോഷം. കമല്‍ സാറിന്റെ അപ്രതീക്ഷിത സമ്മാനം കണ്ട് അതിശയിച്ചുപോയി. ഈ വിലയേറിയ സമ്മാനത്തിന് ഒരായിരം നന്ദി”. എന്നാണ് ഋഷഭ് ചിത്രം പങ്കുവച്ച് കുറിച്ചത്.

‘കാന്താര കണ്ട അന്ന് രാത്രി തന്നെ ചിത്രത്തെ കുറിച്ച് എഴുതണമെന്ന് വിചാരിച്ചിരുന്നു. കാന്താര പോലൊരു ചിത്രം നിങ്ങളുടെ മനസില്‍ തങ്ങിനില്‍ക്കും. ഞാന്‍ ഒരു നിരീശ്വരവാദിയാണ്. എന്നാലും ദൈവത്തിന്റെ സാന്നിധ്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് എനിക്ക് ബോധ്യമായി’, എന്നാണ് കമല്‍ഹാസന്‍ ഋഷഭ് ഷെട്ടിക്ക് അയച്ച കത്തില്‍ പറയുന്നത്.

ഋഷഭ് ഷെട്ടി തന്നെ നായകനായും രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് കാന്താര. സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. 19-ാം നൂറ്റാണ്ടിലെ കഥയാണ് ചിത്രം പറയുന്നത്.

 

View this post on Instagram

 

A post shared by Rishab Shetty (@rishabshettyofficial)