ഉലക നായകന്റെ പുഷ് അപ്പ് വീഡിയോ! ഏറ്റെടുത്ത് ആരാധകര്‍!

വിക്രം സിനിമ വന്‍ വിജയം ആയി തീര്‍ന്നതോടെ ഇപ്പോഴും സിനിമയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഇപ്പോഴിതാ ഉലകനായകന്റെ പുഷ് അപ്പ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ലൊക്കേഷനില്‍ വെച്ച് തന്നെ കമല്‍ഹാസന്‍ പുഷ് അപ്പ് എടുക്കുന്ന വീഡിയോ ആണിത്. വിക്രം സിനിമയുടെ സംവിധായകന്‍ ലോകേഷ് കനകരാജ് ആണ് ഈ വീഡിയോ പുറത്ത് വിട്ടത്. ഗരുഡന്‍ പറന്നിറങ്ങിക്കഴിഞ്ഞു എന്ന ക്യാപ്ഷനോടെയാണ് ലോകേഷ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വാഗ്ദാനം ചെയ്തപോലെ കമല്‍ഹാസന്‍ സാറിന്റെ വീഡിയോ ഇതാ.. ഇരുപത്തി ആറ് പുഷ് അപ്പുകള്‍ അദ്ദേഹം ചെയ്തു. അതില്‍ രണ്ടെണ്ണം തനിക്ക് മിസ്സായെന്നും ലോകേഷ് കുറിയ്ക്കുന്നു. ഈ പ്രായത്തിലും ഉലകനായകന്‍ കമല്‍ഹാസന്റെ എനര്‍ജി ആരാധകരെ അമ്പരപ്പിക്കുകയാണ്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴിയാണ് ഉലകനായകന്റെ വീഡിയോ ലോകേഷ് പുറത്ത് വിട്ടത്. ഒരു സംവിധായകന്‍ നടന്‍ എന്ന ബന്ധത്തിന് അപ്പുറത്ത് വളരെ അടുത്ത ആത്മബന്ധം സൂക്ഷിക്കുന്നവരാണ് കമല്‍ഹാസനും ലോകേഷ് കനകരാജും.

ചിത്രം വിജയമായി മാറിയതോടെ സിനിമയുടെ നിര്‍മ്മാതാവ് എന്ന നിലയില്‍ കമല്‍ഹാസന്‍ ലോകേഷിന് ഒരു ആഡംബര കാര്‍ സമ്മാനമായി നല്‍കിയിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ കഴിവിനെ പ്രശംസിച്ചുകൊണ്ട് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തും കമല്‍ഹാസന്‍ ലോകേഷിന് നല്‍കിയിരുന്നു.. ഈ കത്ത് കൂടി ലഭിച്ചതോടെ അദ്ദേഹത്തിന്റെ ഒരു ആരാധകന്‍ എന്ന നിലയില്‍ തന്റെ ജീവിതം ധന്യമായി എന്നാണ് ലോകേഷ് അന്ന് കുറിച്ചത്.

കമല്‍ഹാസന്റെ കടുത്ത ആരാധകനായിരുന്നു ലോകേഷ് കനകരാജ്. ആ ആരാധനയുടെ പൂര്‍ണത കൂടിയാണ് വിക്രം സിനിമയുടെ വിജയം. തന്റെ ആരാധകന്‍ ഇന്ന് സിനിമാ ലോകം കണ്ട ഏറ്റവും ഉയരത്തിലേക്ക് എത്തിയതില്‍ താനും അഭിമാനിക്കുന്നതായി കമല്‍ഹാസനും പറഞ്ഞിരുന്നു.

അതേസമയം., കോടികള്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ വിക്രം സിനിമയുടെ ഒടിടി റിലീസ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 8ന് വിക്രം സിനിമ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Previous articleവിക്രം ഇനി ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
Next articleഇതെന്ത് കോപ്പ്.. കണ്ടത്തില്‍ കൊണ്ടു നിര്‍ത്താം!!! ഇങ്ങനെ വിടാന്‍ നാണം ഇല്ലേ തന്തക്കും തള്ളക്കും!! സോഷ്യല്‍ മീഡിയയെ രോഷം കൊള്ളിച്ച് പ്രാര്‍ഥനയുടെ വേഷം