Film News

ജയറാമിന് കിട്ടേണ്ട വേഷങ്ങൾ പലതും അന്ന് ദിലീപ് ആയിരുന്നു ചെയ്തത് !! കമൽ

jayaram-dileep

ലയാള സിനിമാലോകം മിമിക്രി വേദികളില്‍ നിന്ന് കീഴടക്കിയ രണ്ട് നടന്മാരായ ജയറാമും ദിലീപും. ദിലീപിന്റെ സിനിമാലോകത്തേക്കുള്ള തുടക്കം 1991ല്‍ കമല്‍ ഒരുക്കിയ വിഷ്ണുലോകത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ്. പിന്നാലെ ദിലീപ് സഹസംവിധായകനായി ഒമ്ബതോളം ചിത്രങ്ങളില്‍ വേഷമിടും ചെയ്‌തു. ദിലീപിനെ കമലിന് പരിചയപ്പെടുത്തിക്കൊടുത്തത് നടന്‍ ജയറാമായിരുന്നു. അതിന് ശേഷം ജയറാം ചെയ്യേണ്ട പല വേഷങ്ങളും ദിലീപ് ചെയ്‌തതിനെ കുറിച്ച്‌ തുറന്ന് പറഞ്ഞ് സംവിധായകന്‍ കമല്‍.

jayram dileep

പൂക്കാലം വരവായിയില്‍ അക്കു അക്ബര്‍ എന്റെ കൂടെ സഹ സംവിധായകനായി ഉണ്ടായിരുന്നു. അതുകൊണ്ട് അടുത്ത പടത്തില്‍ വിളിക്കാമെന്ന് പറഞ്ഞു. അടുത്ത പടം വിഷ്ണുലോകമായിരുന്നു. പാലക്കാടായിരുന്നു ഷൂട്ടിംഗ്. ഷൂട്ടിന്റെ തലേന്ന് ഞാന്‍ ദിലീപിനോട് വരാന്‍ പറഞ്ഞു. പക്ഷെ തലേ ദിവസം ദിലീപ് എത്തിയില്ല. അന്ന് ദിലീപിന് മിമിക്രി എന്തോ ഉണ്ടായിരുന്നു. അത് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. എത്താത്തത് കൊണ്ടെനിക്ക് ദേഷ്യം വന്നു. വേറൊരു അസിസ്റ്റന്റ് ഡയറക്ടര്‍ വരികയും ചെയ്തു. അതുകൊണ്ടു ദിലീപിനെ നിര്‍ത്താന്‍ ആ പടത്തില്‍ സ്ഥലമില്ലാതെ ആയി. പിറ്റേന്ന് പത്തിനൊന്ന് മണിക്കാണ് ദിലീപ് വരുന്നത്.

dileep case

നീ വന്നത് താമസിച്ചു പോയി അടുത്ത പടത്തില്‍ നോക്കാമെന്ന് ഞാന്‍ ദിലീപിനോട് പറഞ്ഞു. ദിലീപിന് വലിയ വിഷമമായി. ഒരു വലിയ അമ്ബലത്തിന് മുകളിലായിരുന്നു ഷൂട്ട്. ഒരു വലിയ ബാഗ് ഒക്കെയായി ആയിരുന്നു അയാള്‍ വന്നത്. അതും കൊണ്ട് ദിലീപ് വിഷമിച്ച്‌ പടിയിറങ്ങി പോകുന്നത് കണ്ടു എനിക്കും വിഷമമായി. ഞാന്‍ തിരിച്ചു വിളിച്ച്‌ വര്‍ക്ക് ചെയ്‌തോളാന്‍ പറഞ്ഞു. അന്ന് ജയറാം ദിലീപിനെ എനിക്ക് പരിചയപ്പെടുത്തി തന്നു. പിന്നീട് അവന്‍ അസിസ്റ്റന്റായി കുറെ പടങ്ങള്‍ ചെയ്തു. അഭിനയത്തിലേക്ക് മാറി. ഹീറോയായി പല സിനിമകളും ചെയ്തു. മിക്കവാറും ജയറാം ചെയ്യേണ്ട വേഷങ്ങളാണ് ദിലീപ് ചെയ്തത്. ഇവനെ ഞാന്‍ കൊണ്ട് വന്നിട്ട് എനിക്ക് തന്നെ പാരയായല്ലോ എന്ന് ജയറാം അല്ലാതെ ആരാണേലും ആലോചിച്ചു പോകും.

Trending

To Top