സഹനടി വേഷങ്ങൾ ഞാൻ ചെയ്യുമെന്ന് കരുതേണ്ട, ഡേറ്റ് ചോദിച്ചെത്തിയവരോട് കനക അന്ന്പറഞ്ഞത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

സഹനടി വേഷങ്ങൾ ഞാൻ ചെയ്യുമെന്ന് കരുതേണ്ട, ഡേറ്റ് ചോദിച്ചെത്തിയവരോട് കനക അന്ന്പറഞ്ഞത്!

Kanaka past film life

ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ രണ്ടുചിത്രങ്ങൾ മതി കനക എന്ന നടിയെ മലയാളികൾ ഓർക്കാൻ. ചരുങ്ങിയ സമയം കൊണ്ട് തന്നെ കനക മലയാളികളുടെ ഇടയിൽ ഇടം നേടിയിരുന്നു. എന്നാൽ പെട്ടന്നൊരു ദിവസം കനക അഭിനയ ജീവിതത്തിന് വിടപറയുകയായിരുന്നു. പിന്നീട് അങ്ങോട്ട് താരത്തിനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ഇതിനിടയിൽ താരത്തിന് ക്യാൻസർ പിടിപെട്ടെന്നും താരം മരണപ്പെട്ടെന്നും തരത്തിലെ വാർത്തകൾ വന്നിരുന്നു. എന്നാൽ ആ വാർത്തയെ തള്ളിക്കൊണ്ട് കനക രംഗത്ത് വന്നിരുന്നു. എന്നാൽ അതിനു ശേഷം മീഡിയയ്ക്ക് മുന്നിൽ വരാതെ സ്വകാര്യ ജീവിതം നയിക്കുകയാണ് കനക. എന്നാൽ ഇപ്പോൾ താരത്തിന്റെ കഴിഞ്ഞ അഭിനയ കാലത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.

Kanaka

Kanaka

ഒരുകാലത്ത് മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം നിറഞ്ഞു നിന്ന താരമാണ് കനക. അക്കാലത്തെ സൂപ്പർസ്റ്റാറുകൾക്കൊപ്പം എല്ലാം നായികയായി അഭിനയിച്ചു വരുകെയാണ് താരത്തിന്റെ ‘അമ്മ അപ്രതീക്ഷിതമായി മരണപ്പെട്ടത്. അമ്മയുടെ മരണശേഷം അഭിനയത്തിൽ നിന്നും താൽക്കാലികമായി ഇടവേളയെടുത്ത കനക തിരിച്ചുവരവിന് ഒരുങ്ങിയപ്പോൾ നായിക വേഷങ്ങൾ ഒന്നും ആയിരുന്നില്ല താരത്തിന് ലഭിച്ചത്. നായികയായി നിറഞ്ഞു നിന്ന തനിക്ക് സഹനടിയുടെ വേഷങ്ങൾ വന്നത് കനകയ്ക്കു അംഗീകരിക്കാൻ കഴിഞ്ഞില്ല. സിനിമയിൽ നിന്നും കുറച്ച് കാലം മാറിനിന്നപ്പോഴേക്കും താരത്തിന് മാർക്കറ്റ് ഇടിവ് സംഭവിച്ചിരുന്നു.

Kanaka

Kanaka

ഒരിക്കൽ ഒരു സിനിമയുടെ കഥപറയാൻ ഒരു സംവിധായകൻ കനകയെ സമീപിച്ചിരുന്നു. സഹനടിയുടെ വേഷമായിരുന്നു താരത്തിന് നൽകിയത്. നായിക വേഷം ഇല്ലങ്കിൽ വേണ്ട, സഹനടിയുടെ വേഷം കെട്ടി ഞാൻ അഭിനയിക്കാൻ വരുമെന്ന് കരുതേണ്ട എന്ന് കനക അദ്ദേഹത്തിനോട് തന്നെ തുറന്നടിച്ചു. കനക തന്നെയാണ് ഈ വിവരം ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞതും. 2000 ൽ ആയിരുന്നു താരം അവസാനമായി സിനിമയിൽ പ്രത്യക്ഷ പെട്ടത്. തിരിച്ചുവരവിന് ഒരുങ്ങിയെങ്കിലും മികച്ച വേഷങ്ങൾ ലഭിക്കാഞ്ഞതിനാൽ കനക അഭിനയത്തിന് ഇടവേള എടുക്കുകയായിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!