സിനിമയിൽ നിന്നും അപ്രത്യക്ഷയായ കനകലതയുടെ ഇപ്പോഴത്തെ ജീവിതം കണ്ടോ…

മലയാളികൾക്ക് ഏറെ പരിചിതയായ താരമാണ് കനകലത. നിരവധി ചിത്രങ്ങളിൽ കൂടി മലയാളി സിനിമ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ താരം. എന്നാൽ കുറച്ച് കാലങ്ങളായി താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. കനകാലത ഇപ്പോൾ…

മലയാളികൾക്ക് ഏറെ പരിചിതയായ താരമാണ് കനകലത. നിരവധി ചിത്രങ്ങളിൽ കൂടി മലയാളി സിനിമ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ താരം. എന്നാൽ കുറച്ച് കാലങ്ങളായി താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. കനകാലത ഇപ്പോൾ എവിടെ ആണെന്ന് അധികം ആർക്കും അറിയുകയും ഇല്ല. ദാരിദ്ര്യത്തിൽ നിന്നും നാടകത്തിലും അവിടുന്ന് സിനിമയിലും എത്തി സമ്പാദ്യം ഉണ്ടാക്കിയെങ്കിലും ഒറ്റ വിവാഹത്തിലൂടെ താരത്തിന് തന്റെ സമ്പാദ്യമെല്ലാം നഷ്ടമായി. ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയ താരം ഇപ്പോൾ സഹോദരിക്കും കുടുംബത്തിനുമൊപ്പമാണ് താമസം.

നാടകത്തിലൂടെയാണ് കനകലത സിനിമയിൽ എത്തിയത്. ആദ്യ പ്രതിഫലം 50 രൂപ ആയിരുന്നു. എന്നാൽ അവിടുന്ന് അങ്ങോട്ട് കനകലതയുടെ സമയം ആയിരുന്നു. 500 ലേറെ സീരിയലുകളിലും സിനിമകളിലും കനകലത തിളങ്ങി. ഒരുപാട് ദിവസങ്ങൾ പട്ടിണിയിൽ തള്ളിനീക്കിട്ടുണ്ടെന്നും അന്ന് സഹായത്തിനു ആരും ഇല്ലായിരുന്നുവെന്നും സിനിമയിൽ വന്നതിനു ശേഷവും പട്ടിണി അനുഭവിച്ചിട്ടുണ്ടെന്നും അത് കൊണ്ട് തന്നെ ഷക്കീല ചിത്രങ്ങളിൽ പോലും അഭിനയിക്കാൻ തനിക്ക് ഒരു മടിയും ഉണ്ടായിട്ടില്ല എന്നും താരം പറഞ്ഞു. കാരണം താൻ ജോലി ചെയ്താലേ തന്റ്റെ വീട്ടിലെ അടുപ്പ് പുകയൂവെന്നു തനിക്ക് നല്ല ബോദ്യം ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

എന്നാൽ വിവാഹ ജീവിതവും താരത്തിന് വിജയകരമല്ലായിരുന്നു. സിനിമയിൽ നിന്നും സമ്പാദിച്ചെങ്കിലും ഭർത്താവ് തന്റെ ജോലി ഉപേക്ഷിച്ച് സിനിമ നിർമിക്കാൻ ഇറങ്ങിയെന്നും അത് പരാചയപെട്ടതോടെ കനകാലതയുടെ സമ്പാദ്യം മുഴുവൻ നഷ്ടമായെന്നും താരം പറഞ്ഞു. ഇപ്പോൾ സഹോദരിക്കൊപ്പം അവരുടെ മക്കളെ സ്വന്തം മക്കളായി കണ്ടു സ്നേഹിച്ച് ജീവിക്കുകയാണ് കനകലത.

വളരെയേറെ കഷ്ടപ്പാടുകൾ അനുഭവിച്ചാണ് താൻ വളർന്നതെന്നും 50 രൂപയില്‍ തുടങ്ങിയ പ്രതിഫലം കൂട്ടിവച്ചാണ് സഹോദരങ്ങളുടെ മക്കളുടെ വിവാഹം നടത്തിയത് എന്നും കനകലത പറഞ്ഞു. ഒരുകാലത്ത് അധ്വാനിച്ച് സ്വന്തമാക്കിയതൊക്കെ ഭർത്താവിന്റെ ധൂർത്തിൽ നഷ്ടപ്പെട്ടെന്നും താരം പറഞ്ഞു. അതിന് ശേഷം അധ്വാനിച്ചാണ് 8 വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ മലയിന്‍കീഴ് എന്ന സ്ഥലത്ത് വീടുവാങ്ങിയതെന്നും ആ വീട് വാങ്ങാന്‍ 3 ലക്ഷം രൂപ കുറവുണ്ടായപ്പോള്‍ കലാഭവന്‍ മണിയും ഇന്ദ്രന്‍സും ഉള്‍പെടെയുള്ളവരുടെ സഹായത്തോടെയാണ് ആണ് അന്ന് ആ വീട് വാങ്ങിയതെന്നും താരം പറഞ്ഞു. മരിച്ചുപോയ ചേട്ടന്റെ മകന് ഒരു വീട് കൂടി വച്ച് നല്‍കിയിട്ട് മരിക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം. മലയാളചിത്രങ്ങളില്‍ ഇപ്പോഴും അഭിനയിക്കുന്നുണ്ടെങ്കിലും ശ്രദ്ധേയചിത്രങ്ങളില്‍ അവസരങ്ങള്‍ കുറവാണ് കനകലതയ്ക്ക്. തമിഴിലും അവസരങ്ങളുണ്ട്. മരിക്കുംവരെ അഭിനയിക്കണം അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിക്കണമെന്നാണ് ആഗ്രഹമെന്നും കനകലത പറയുന്നു.