ആ ചുംബന രംഗത്തില്‍ അയാളോട് അറപ്പ് തോന്നി…!! നടനൊപ്പം കോട്ടേജ് പങ്കിട്ട അനുഭവം തുറന്ന് പറഞ്ഞ് കങ്കണ റണൗത്ത്

ബോളിവുഡിന്റെ വിവാദ നായികയാണ് കങ്കണ റണൗത്ത്. ആളും തരവും നോക്കാതെ തനിക്ക് തോന്നിയത് എന്തും വിളിച്ചുപറയുന്നതില്‍ ഈ താരത്തെ കടത്തി വെട്ടാന്‍ സിനിമാ മേഖലയില്‍ വേറെ ആളില്ല എന്ന് തന്നെ പറയാം. താരം നടത്തുന്ന പരാമര്‍ശങ്ങളെല്ലാം ഒടുവില്‍ താരത്തിന് തന്നെ വിനയായി വരാറുണ്ട്. വിവാദ കോളങ്ങളിലെ സ്ഥിരം മുഖമായ നടിയ്ക്ക് പക്ഷേ വിമര്‍ശനങ്ങള്‍ ഒന്നും ഒരു പുത്തരിയേ അല്ല. ഇത്തരത്തിലുള്ള ഒരു വ്യക്തി ആയതുകൊണ്ട് തന്നെ സിനിമാ മേഖലയില്‍ താരത്തിന് സുഹൃത്തുക്കളും കുറവാണ്. അതേസമയം, ഷാഹിദ് കപൂറും നടി കങ്കണ റണാവത്തും തമ്മിലുള്ള പ്രശ്നങ്ങള്‍ ബോളിവുഡില്‍ പ്രസിദ്ധമാണ്. താരങ്ങള്‍ ഒന്നിച്ച പിരിയഡ് ഡ്രാമ ‘രങ്കൂണ്‍’ പല വിവാദങ്ങള്‍ക്കും വേദിയായി മാറിയിരുന്നു.

ഷാഹിദും കങ്കണയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു രങ്കൂണ്‍. സെയ്ഫ് അലിഖാനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി. ആ സിനിമയിലെ ഒരു രംഗത്തെ കുറിച്ച് താരം പൊതുവേദിയില്‍ മോശമായി പരാമര്‍ശിച്ചതായിരുന്നു വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ആ സംഭവം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ചിത്രത്തിലെ ഷാഹിദും കങ്കണയുമായുള്ള ചുംബനരംഗങ്ങളും ഇന്റിമേറ്റ് സീനുകളും റിലീസിന് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. ഷാഹിദുമായുള്ള ചുംബനരംഗം അറപ്പുളവാക്കുന്നതായിരുന്നു എന്നാണ് കങ്കണ പറഞ്ഞത്. ഷാഹിദിന്റെ മീശ അസഹീനയമായിരുന്നു. പോരാത്തതിന് ഷാഹിദ് പറഞ്ഞത് തനിക്ക് മൂക്കൊലിപ്പുണ്ടെന്നും അതിനാല്‍ മീശ അവിടെ തന്നെ ഒട്ടിയിരിക്കും എന്നുമായിരുന്നു. അതിനിടെ അദ്ദേഹവുമൊത്ത് കോട്ടേജ് പങ്കിട്ട കാര്യവും നടി തുറന്നടിച്ചിരുന്നു. കൂടാതെ ഷാഹിദിനൊപ്പം ഒരു കോട്ടേജ് പങ്കിട്ടത് തനിക്ക് ദുഃസ്വപ്നം പോലെയാണെന്നാണ് കങ്കണ ആരോപിച്ചത്. വിവാദങ്ങള്‍ക്ക് വഴിവെച്ച് ഏറെ ശ്രദ്ധ നേടിയ ചിത്രം പക്ഷേ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു.

Previous articleഅച്ഛനെ എല്ലാവരും ഒഴിവാക്കി!!… പക്ഷേ! എന്റെ ഹീറോ അദ്ദേഹമാണ് – ഗോകുല്‍
Next articleകേശുവേട്ടന് ലോട്ടറി അടിച്ചേ….!! കേശു ഈ വീടിന്റെ നാഥന്‍.. ട്രെയിലര്‍ തരംഗമാകുന്നു…