ആലിയയുടെ ചിത്രത്തിന് മുന്‍വിധി എഴുതി കങ്കണ… ഇത് മനപൂര്‍വ്വമായ ആക്ഷേപം..!!

പ്രശസ്ത ബോളിവുഡ് നടി ആലിയഭട്ടിന്റെ ഗംഗുഭായ് കത്ത്യാവഡിയ്ക്കായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്. ഇത് താരത്തിന്റെ സിനിമാ ജീവിതത്തെ തന്നെ മാറ്റിമറിക്കും എന്നാണ് ആരാധകര്‍ ഇപ്പോഴേ വിലയിരുത്തുന്നത്. സിനിമയുടെ ട്രെയിലറും താരത്തിന്റെ ലുക്കും ചില മാസ് ഡയോഗുകളുമെല്ലാം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ആലിയയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ഈ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നിരുക്കുകയാണ് ബോളിവുഡിന്റെ മറ്റൊരു താരറാണിയായ കങ്കണ റണൗത്ത്.

200 കോടി ചാരമാക്കാന്‍ വേണ്ടി നിര്‍മിച്ച സിനിമയാണ് ഗംഗുഭായി കത്തിയവാഡി എന്നാണ് കങ്കണ പറയുന്നത്. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്താല്‍ വന്‍ പരാജയമായിരിക്കും നേരിടുകയെന്നും കങ്കണ മുന്‍കൂട്ടി വിധിയെഴുതുന്നു. ഇതേകുറിച്ച് ഒരു പോസ്റ്റും താരം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ആലിയ ഭട്ടിനേയും സഞ്ജയ് ലീല ബന്‍സാലിയേയും ആക്ഷേപിച്ച് കൊണ്ട് കങ്കണ സോഷ്യല്‍മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്. ‘ഈ വരുന്ന വെള്ളിയാഴ്ച ബോക്സ് ഓഫീസില്‍ 200 കോടി കത്തി ചാരമാക്കും… തെറ്റായ കാസ്റ്റിംഗ് ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ…’എന്നാണ് കങ്കണ കുറിച്ചത്.

കുറച്ച് ദിവസം മുന്‍പ് ദീപിക പദുകോണിന്റെ ഗെഹ്‌റായിയാന്‍ എന്ന സിനിമയെ വിമര്‍ശിച്ചും കങ്കണ രംഗത്ത് വന്നിരുന്നു. ഗെഹ്‌റായിയാന്‍ തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും പുരോഗമനമാണന്ന് പറഞ്ഞ് എന്തിനാണ് ചവറുകള്‍ റിലീസ് ചെയ്യുന്നത് എന്നുമാണ് സോഷ്യല്‍മീഡിയ പേജുകളില്‍ സിനിമ കണ്ടശേഷം കങ്കണ കുറിച്ചത്. ഇപ്പോള്‍ ആലിയയ്ക്ക് നേരെയാണ് കങ്കണ തിരിയുന്നത്. ഇതെല്ലാം കങ്കണ മനപൂര്‍വ്വം ചമയ്ക്കുന്ന ആക്ഷേപങ്ങളാണെന്നാണ് ആലിയയുടെ ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ചിത്രമാണ് ഗംഗുഭായ് കത്തിയവാഡി. മുംബൈയിലെ കാമാത്തിപുര അടക്കിവാണിരുന്ന ഗംഗുഭായി ആയിട്ടാണ് ആലിയ ഈ ചിത്രത്തില്‍ എത്തുന്നത്. ഹുസൈന്‍ സെയ്ദിയുടെ മാഫിയാ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തെ ആധാരമാക്കിയുള്ളതാണ് സിനിമ.

 

Previous article“നൊണ പറയാതെ എന്റെ ചേട്ടാ”…!! മുക്തയുടെ കണ്‍മണി… വീണ്ടും ഞെട്ടിച്ചു!
Next articleFIR എന്ന ചിത്രത്തിൽ എനിക്ക് ഇഷ്ടപ്പെട്ട ഒരു സീൻ ആയിരുന്നു ഇത്. സിനിമയിൽ ഈ ഭാഗം ഉൾപ്പെട്ടില്ല മാല പാർവ്വതി !!