Malayalam Article

ഹിന്ദിയല്ല, സംസ്‌കൃതം ദേശീയ ഭാഷയാക്കണമെന്ന് കങ്കണ; രാഷ്ട്രഭാഷാ വിവാദം ചൂടു പിടിക്കുന്നു

ഹിന്ദി ഇനി രാഷ്ട്രഭാഷയല്ലെന്ന തെന്നിന്ത്യന്‍ താരം കിച്ച സുദീപിന്റെ പരാമര്‍ശത്തില്‍ ആരംഭിച്ച ഭാഷ തര്‍ക്കം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ കങ്കണയാണ് ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയരിക്കുന്നത്.

ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗണ്‍ പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ ഓരോരുത്തര്‍ക്കും അവരുടെ ഭാഷയിലും സംസ്‌കാരത്തിലും അഭിമാനിക്കാന്‍ അവകാശമുണ്ടെന്നും കങ്കണ റണൗത്ത്. ദേശീയ ഭാഷയായ ഹിന്ദിയെ നിഷേധിക്കുന്നത് ഭരണഘടനയെ നിഷേധിക്കലാണെന്നും കങ്കണ റണൗത്ത് പറഞ്ഞു.

 

നിലവില്‍ വലിയ വിവാദത്തിന് കാരണമായ ദേവഗണും സുദീപും തമ്മിലുള്ള ട്വിറ്റര്‍ പോരില്‍ അഭിപ്രായം പറയുകയായിരുന്നു താരം. ധാക്കഡിന്റെ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കവേ, അജയ് ദേവ്ഗണിന്റെ അഭിപ്രായത്തോടൊപ്പം ഉറച്ചു നില്‍ക്കുമ്പോഴും, സംസ്‌കൃതം ഇന്ത്യയുടെ ദേശീയ ഭാഷയാകണമെന്നാണ് താന്‍ വിശ്വസിക്കുന്നുവെന്ന് കങ്കണ പറയുന്നു.

‘ശരിയാണ്… ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണ്, അതിനാല്‍, ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗണ്‍ ജി പറഞ്ഞപ്പോള്‍, അദ്ദേഹത്തിന് തെറ്റില്ല. ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് നിങ്ങള്‍ മനസ്സിലാക്കുന്ന ഒരേയൊരു ബോധ മാണെങ്കില്‍, അത് നിങ്ങളുടെ തെറ്റാണ്.

എങ്കില്‍, കന്നഡ ഹിന്ദിയേക്കാള്‍ പഴയതാണ്, തമിഴും പഴയതാണെന്ന് ആരോ എന്നോട് പറയുന്നു, അപ്പോള്‍ അവരും തെറ്റല്ല തന്റെ നിലപാട് ലഘൂകരിച്ച് പിന്നീട് കങ്കണ അഭിപ്രായപ്പെട്ടു.

യുപി മന്ത്രി സഞ്ജയ് നിഷാദാണ് വിവാദത്തിന് തുടക്കമിട്ടത്. ഹിന്ദിയെ സ്‌നേഹിക്കാത്തവര്‍ വിദേശികളാണെന്നും ഹിന്ദി സംസാരിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഇന്ത്യ വിട്ടുപോകാം എന്നുമാണ് യുപി മന്ത്രി പ്രസ്താവിച്ചത്. വേറെ എവിടെങ്കിലും പോയി ജീവിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഹിന്ദിയെ സ്‌നേഹിക്കണം. നിങ്ങള്‍ക്ക് ഹിന്ദി ഇഷ്ടമല്ലെങ്കില്‍, നിങ്ങള്‍ ഒരു വിദേശിയാണെന്നോ വിദേശ ശക്തികളുമായി ബന്ധമുള്ളവരാണെന്നോ അനുമാനിക്കും. ഞങ്ങള്‍ പ്രാദേശിക ഭാഷകളെ ബഹുമാനിക്കുന്നു, എന്നാല്‍ ഈ രാജ്യം ഒന്നാണ്, ഇന്ത്യയുടെ ഭരണഘടന പറയുന്നത്, ഇന്ത്യ ‘ഹിന്ദു സ്ഥാന്‍’ എന്നാണ്, അതായത് ഹിന്ദി സംസാരിക്കുന്നവരുടെ ഇടം. ഹിന്ദി സംസാരിക്കാത്തവര്‍ക്കുള്ള സ്ഥലമല്ല ഹിന്ദു സ്ഥാന്‍. അവര്‍ ഈ നാട് വിട്ട് മറ്റെവിടെയെങ്കിലും പോകണമെന്നും യുപി ഫിഷറീസ് മന്ത്രി പറഞ്ഞിരുന്നു

Vishnu