എല്ലാവരേയും കുറ്റം പറഞ്ഞു.. പക്ഷേ! അടിതെറ്റിയത് കങ്കണയ്ക്ക് മാത്രം!

സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള കങ്കണയുടെ ഏറ്റവും പുതിയ ചിത്രം, ധാക്കഡ് വന്‍ പരാജയമായതിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വലിയ ആഘോഷത്തോടെയാണ് സിനിമ തീയറ്ററുകളില്‍ എത്തിയത് എങ്കിലും ബോക്‌സ് ഓഫീസില്‍ ദുരന്തമായി മാറുകയാണ് കങ്കണ റണാവത്തിന്റെ പുതിയ ചിത്രം. സിനിമ പുറത്തിറങ്ങി എട്ടാം നാള്‍ ആകുമ്പോള്‍ രാജ്യത്ത് മൊത്തം നേടിയ കളക്ഷന്‍ ആകെ അയ്യായിരം രൂപയില്‍ താഴെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എട്ടാം നാള്‍ വിറ്റുപോയതാകട്ടെ 20 ടിക്കറ്റുകള്‍ മാത്രമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ സിനിമ 90ല്‍ ശതമാനത്തില്‍ അധികം തീയറ്ററുകളില്‍ നിന്ന് സിനിമ എടുത്തുമാറ്റിക്കഴിഞ്ഞു. 100 കോടിയോളം രൂപ ചിലവിട്ട് ഒരുക്കിയ കങ്കണയുടെ സിനിമ ഇത്ര വലിയ പരാജയം നേരിട്ടത്, സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. അതിനുള്ള കാരണം, ധാക്കഡ് എന്ന സിനിമ കങ്കണ തന്റെ അഭിനയജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവാകുമെന്ന് പ്രതീക്ഷിച്ചതാണ്. നടിയും ഇത്തരത്തില്‍ സിനിമയുടെ പ്രഖ്യാപന സമയത്ത് പറഞ്ഞിരുന്നു.

Kangana Ranaut (4)

രണ്ട് വര്‍ഷം മുന്‍പ് സിനിമ പ്രഖ്യാപിക്കുന്ന സമയത്ത് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ധാക്കഡ് വലിയ വഴിത്തിരിവാകുമെന്നാണ് നടി പറഞ്ഞത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് അപ്പുറമുള്ള പരാജയമാണ് സിനിമ നേരിട്ടത്. തീവ്രവാദികള്‍ക്കെതിരെ പോരാടുന്ന സംഘത്തിലെ ഓഫീസര്‍ അഗ്‌നിയായിട്ടാണ് കങ്കണ ചിത്രത്തില്‍ വേഷമിട്ടത്. സിനിമയ്ക്ക് വേണ്ടി ഒരുപാട് പരിശീലനങ്ങളും താരം നടത്തിയിരുന്നു.

സിനിമയിലെ മറ്റ് നടിമാരുടെ സിനിമകള്‍ ഇറങ്ങുമ്പോള്‍ ചിത്രം പരാജയമാകുമെന്ന് കാലേകൂട്ടി പ്രവചിക്കുന്ന വ്യക്തിയാണ് കങ്കണ. അടുത്ത കാലത്ത് ദീപികയുടേയും ആലിയയുടേയും ചിത്രങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ കങ്കണ ഇത്തരത്തില്‍ പറഞ്ഞിരുന്നു എന്നാല്‍ അതിപ്പോള്‍ സംഭവിച്ചിരിക്കുന്നത്, കങ്കണയുടെ സിനിമാ ജീവിതത്തിലാണ് എന്ന് മാത്രം.

Previous articleപേടിച്ച് നാട്ടിലേയ്ക്കുള്ള ടിക്കറ്റ് റദാക്കി വിജയ് ബാബു, ഉടന്‍ നാട്ടിലേയ്ക്കില്ല… സുഹൃത്തായ യുവനടനെ ഉടന്‍ ചോദ്യം ചെയ്‌തേക്കും
Next articleമലയാള സിനിമ പ്രേമികളെ ഞെട്ടിക്കാൻ പോകുന്ന മോഹൻലാലിൻറെ വമ്പൻ ചിത്രം!!