ഇത് നാണക്കേട്!! തെരുവിലെ ജനങ്ങള്‍ നിയമമുണ്ടാക്കാന്‍ തുടങ്ങിയെന്ന് കങ്കണ റണൗത്ത്

രാജ്യത്തെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്. രാജ്യത്ത് സ്വാതന്ത്ര്യം ലഭിച്ചത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ആണെന്നും അതിന് മുന്‍പ് കിട്ടിയത് ഭിക്ഷയായിരുന്നു എന്നുമായിരുന്നു കങ്കണയുടെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദ പരാമര്‍ശം.

അതിന്റെ കെട്ടടങ്ങും മുന്‍പാണ് അടുത്ത പരാമര്‍ശവുമായി താരം എത്തിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സ്റ്റോറിയായാണ് കങ്കണ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമം പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കടുത്ത വിമര്‍ശനമാണ് നടി രേഖപ്പെടുത്തിയിരിക്കുന്നത്. തീരുമാനം നാണക്കേടുണ്ടാക്കുന്നതും ദുഖകരവുമാണെന്ന് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരല്ലാതെ തെരുവിലെ ജനങ്ങള്‍ നിയമമുണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇതും ഒരു ജിഹാദി രാജ്യമാണ്.

അതുപോലെ ആകണമെന്ന് ആഗ്രഹിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതി. തൊട്ടടുത്ത പോസ്റ്റില്‍ കങ്കണ പങ്കുവെച്ചിരിക്കുന്ന കാര്യവും ശ്രദ്ധേയമാണ്. അടുത്ത പോസ്റ്റില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ആണ് നടി ഓര്‍ത്തിരിക്കുന്നത്. രാജ്യത്തിന്റെ ധര്‍മ്മ ബോധം ഉറങ്ങിക്കിടക്കുന്ന അവസ്ഥയില്‍ സ്വേച്ഛാദിപത്യമാണ് നല്ലതെന്ന്

ഇന്ദിരാ ഗാന്ധിയുടെ ഫോട്ടോയ്ക്കൊപ്പം നടി കുറിച്ചു. നിരവധി പ്രമുഖര്‍ പ്രധാനമന്ത്രിയുടെ തീരുമാനം പിന്തുണച്ച് രംഗത്ത് വന്നിരിക്കെയാണ് കങ്കണ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരിക്കുന്നത്.

Previous articleമലയാള സിനിമയിൽ ഇത്രയും പവർഫുളായ ഒരു സ്ത്രീശബ്ദം അടുത്ത കാലത്ത് കേട്ടിട്ടില്ല !!
Next articleമഞ്ഞക്കിളിയായ് ഭാവന ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ