‘കുടുംബത്തോടൊപ്പം കാന്താര കണ്ടു, ഇപ്പോഴും വിറയ്ക്കുകയാണെന്ന് കങ്കണ

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച കാന്താരയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ അഭിപ്രായമാണ് ശ്രദ്ധേയമാകുന്നത്. കുടുംബത്തിനൊപ്പം സിനിമ കണ്ട് ഇറങ്ങിയതിനു…

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച കാന്താരയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ അഭിപ്രായമാണ് ശ്രദ്ധേയമാകുന്നത്. കുടുംബത്തിനൊപ്പം സിനിമ കണ്ട് ഇറങ്ങിയതിനു പിന്നാലെയാണ് കങ്കണ സോഷ്യല്‍ മീഡിയയില്‍ വിഡിയോ പങ്കുവച്ചത്. അവിശ്വസനീയമായ ചിത്രം എന്നാണ് കങ്കണ പറഞ്ഞത്. താനിപ്പോഴും വിറയ്ക്കുകയാണെന്നും കങ്കണ കുറിക്കുന്നുണ്ട്. അടുത്ത വര്‍ഷത്തെ ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയാവണം ചിത്രമെന്നും താരം പറയുന്നു.

‘എന്റെ കുടുംബത്തോടൊപ്പം കാന്താര കണ്ടു, അടുത്ത വര്‍ഷത്തെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം കാന്താര ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നു. വര്‍ഷം അവസാനിക്കാനിരിക്കുന്നതേയുള്ളൂ, ഇനിയും മികച്ച സിനിമകള്‍ വരാനുണ്ട്. ഇത് നിഗൂഢതയുടെ നാടാണ്. ഇത് ഒരാള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല, അത് ഉള്‍ക്കൊള്ളാനെ ആകൂ. ഇന്ത്യ ഒരു അത്ഭുതം പോലെയാണ്, അത് മനസിലാക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ നിരാശനാകും, പക്ഷേ നിങ്ങള്‍ അത്ഭുതത്തിന് കീഴടങ്ങിയാല്‍ നിങ്ങള്‍ ആ ഒരാളാകാം. ലോകം അനുഭവിച്ചറിയേണ്ട ഒരു അനുഭവ യാഥാര്‍ത്ഥ്യമാണ് കാന്താര’, എന്നും താരം പറയുന്നു.

Kangana ranaut6

കാന്താര ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.