എന്റെ പിറന്നാൾ മാർച്ച് 20ന് അല്ല; വിക്കിപീഡിയ ഇടതുപക്ഷക്കാർ ഹൈജാക്ക് ചെയ്‌തെന്ന് കങ്കണ

എന്നും വിവാദങ്ങൾ സൃഷ്ടിക്കാറുള്ള നടിയാണ് ബോളിവുഡ് താരം കങ്കണ റൗണത്ത്. തന്റെ വിക്കിപീഡിയ പേജ് ഇടതുപക്ഷക്കാർ ഹൈജാക്ക് ചെയ്തുവെന്നാണ് താരത്തിന്റെ പുതിയ ആരോപണം. വിക്കിപീഡിയയിൽ തന്റെ ജന്മദിനവും ഉയരവും അടക്കമുള്ള കാര്യങ്ങൾ തെറ്റാണ് എന്നാണ്…

എന്നും വിവാദങ്ങൾ സൃഷ്ടിക്കാറുള്ള നടിയാണ് ബോളിവുഡ് താരം കങ്കണ റൗണത്ത്. തന്റെ വിക്കിപീഡിയ പേജ് ഇടതുപക്ഷക്കാർ ഹൈജാക്ക് ചെയ്തുവെന്നാണ് താരത്തിന്റെ പുതിയ ആരോപണം. വിക്കിപീഡിയയിൽ തന്റെ ജന്മദിനവും ഉയരവും അടക്കമുള്ള കാര്യങ്ങൾ തെറ്റാണ് എന്നാണ് കങ്കണ റൗണത്ത് പറയുന്നത്.

വിക്കിപീഡിയ പൂർണ്ണമായും ഇടതുപക്ഷക്കാർ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും എന്റെ ജന്മദിനം, ഉയരം അല്ലെങ്കിൽ പശ്ചാത്തലം തുടങ്ങി എന്നെ കുറിച്ചുള്ള ഒട്ടുമിക്ക വിവരങ്ങളും പൂർണ്ണമായും തെറ്റാണ്. വിക്കിപീഡിയയിൽ എത്ര തിരുത്തി നൽകിയാലും അത് വീണ്ടും തെറ്റിച്ച് കൊടുക്കുകയാണെന്നും കങ്കണ റൗണത്ത് പറഞ്ഞു.

എന്റെ പിറന്നാൾ മാർച്ച് 20ന് ആണെന്ന് കരുതി മാധ്യമങ്ങളും, റേഡിയോ ചാനലുകളും ഫാൻസ് ക്ലബ്ബുകളും ആരാധകരും എനിക്ക് ആശംസകൾ അയക്കാൻ തുടങ്ങി.എന്നാൽ എന്റെ പിറന്നാൾ മാർച്ച് 23നാണ് .വിക്കിപീഡിയ മാർച്ച് 20 എന്ന് പറയുന്നതു കൊണ്ട് പലരും എനിക്ക് നേരത്തെ തന്നെ ആശംസകൾ അയക്കുന്നത് ഈ വിക്കിപീഡിയ മുഴുവൻ തെറ്റാണ് കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെയാണ്. അതേ സമയം എമർജൻസി’ ആണ് കങ്കണയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രം