സ്ട്രാപ്ലസ് റോയല്‍ ബ്ലൂ- പുതിയ ഫാഷന്‍ പരീക്ഷണവുമായി കങ്കണ- ചിത്രങ്ങള്‍

ഫാഷന്‍ ലോകത്ത് ശ്രദ്ധേയമായി ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ പുതിയ ഫാഷന്‍ പരീക്ഷണം. സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ പുതിയ ലുക്ക്. പൊതുവെ സാരിയോട് ആണ് താരത്തിന് കൂടുതല്‍ താല്‍പര്യം. എന്നാല്‍ ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്താറുമുണ്ട് നടി. സ്ട്രാപ്ലസ് റോയല്‍ ബ്ലൂ ഡ്രസ്സിലാണ് ഇത്തവണ കങ്കണയെത്തിത്. ഹെയര്‍സ്‌റ്റൈലിലും പരീക്ഷണം നടത്തിയതോടെ ലുക്ക് തീര്‍ത്തും വ്യത്യസ്തമായി.

ലെബനീസ് ലേബലായ സിയാദ് ഗെര്‍മാനോസ് നിന്നാണ് ഈ കോസ്റ്റ്യൂം. ലോങ് സ്ലിറ്റും വെയിസ്റ്റ് ബെല്‍റ്റും വലിയ ബട്ടണുകളുമാണ് ഡ്രസ്സിനെ ആകര്‍ഷകമാക്കുന്നത്. ബോള്‍ഡ് മേക്കപ് ആയിരുന്നു ചെയ്തത്. ഒരു ഷോയുടെ അവതാരകയായി അരങ്ങേറ്റം കുറിക്കുന്നതിന്റെ ഭാഗമായാണ് കങ്കണ ഈ ലുക്ക് പരീക്ഷിച്ചത്. താരത്തിന്റെ ഈ ലുക്കിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.

Previous articleകൂട്ടുകാരികള്‍ക്കൊപ്പം സ്റ്റൈലായി ഡാന്‍സ് കളിച്ച് നിരഞ്ജന- വീഡിയോ വൈറല്‍
Next articleഅതെ..!! രജിഷ പ്രണയത്തിലാണ്…!! ആരുമായെന്നോ?