കുട്ടിക്കാലത്ത് പേടിയായിരുന്നു, ഇന്ന് ഏറ്റവും അടുത്ത സുഹൃത്താണ് അമ്മ! അമ്മക്കുട്ടിയായി നടി കങ്കണ റണൗട്ട്

നിലപാടുകള്‍ തുറന്ന പറഞ്ഞ് വാര്‍ത്തകളില്‍ നിറയുന്ന ബോൡവുഡ് താരമാണ് കങ്കണ റണൗട്ട്. പലപ്പോഴും വിവാദങ്ങളുമായാണ് താരം എത്താറുളളത്. സോഷ്യല്‍ ലോകത്ത് സജീവമായ താരം വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം ഒരു സന്തോഷവാര്‍ത്തയുമായാണ് എത്തിയിരിക്കുന്നത്. അമ്മയുടെ…

നിലപാടുകള്‍ തുറന്ന പറഞ്ഞ് വാര്‍ത്തകളില്‍ നിറയുന്ന ബോൡവുഡ് താരമാണ് കങ്കണ റണൗട്ട്. പലപ്പോഴും വിവാദങ്ങളുമായാണ് താരം എത്താറുളളത്. സോഷ്യല്‍ ലോകത്ത് സജീവമായ താരം വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം ഒരു സന്തോഷവാര്‍ത്തയുമായാണ് എത്തിയിരിക്കുന്നത്.

അമ്മയുടെ പിറന്നാള്‍ സന്തോഷമാണ് താരം പങ്കുവച്ചത്. അമ്മയുടെ നെഞ്ചില്‍ തല ചായ്ച്ച് കിടക്കുന്ന ചിത്രം പങ്കുവച്ച് ഹൃദ്യമായ കുറിപ്പും താരം പങ്കിട്ടിട്ടുണ്ട്. കുട്ടിക്കാലത്ത് അമ്മയെ തനിക്ക് പേടിയായിരുന്നുവെന്നും വളര്‍ന്നപ്പോള്‍ ഏറ്റവും അടുത്ത സുഹൃത്തായി മാറിയെന്നും കങ്കണ പറയുന്നു.

‘ഒരു കുട്ടിയെപ്പോലെ വികൃതി കാട്ടി, ചിരിച്ചുകൊണ്ട് പൃഥ്വിയുമായി കളിക്കുന്ന നിങ്ങളെ കാണുമ്പോള്‍ ഇതാണ് മമ്മയുടെ എനിക്കേറ്റവും പ്രിയപ്പെട്ട ജീവിതഘട്ടമെന്ന് ഞാന്‍ എന്നോടുതന്നെ പറയുകയാണ്. അമ്മയ്ക്ക് പിറന്നാളാശംസകള്‍’- കങ്കണ കുറിച്ചു.

കങ്കണയുടെ ചേച്ചിയുടെ മകനാണ് പൃഥ്വി. അടുത്തിടെ അമ്മയുടെ സാരി ധരിച്ചുള്ള കുട്ടിക്കാലത്തെ ചിത്രവും താരം ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയി പങ്കുവെച്ചിരുന്നു. ‘എല്ലാ പെണ്‍കുട്ടികളേയും പോലെ 10-11 വയസ്സുള്ളപ്പോള്‍ ഞാനും അമ്മയുടെ സാരി ധരിച്ചു നോക്കിയിരുന്നു. ചേച്ചി രംഗോലി ലിപ്സ്റ്റിക്കും ഇട്ടുതന്നു. ഒരു ക്ലാസിക്കല്‍ ഡാന്‍സറെ പോലെ’- ചിത്രം പങ്കുവച്ച് താരം കുറിച്ചിരുന്നു.

അതേസമയം, ദില്ലിയിലെ ദ്വാരകയില്‍ ഒരു പതിനേഴുകാരി ആസിഡ് ആക്രമണത്തിന് ഇരയായ സംഭവത്തിലും താരം പ്രതികരിച്ചിരുന്നു തന്റെ സഹോദരി നേരിട്ട ദുരനുഭവം പറഞ്ഞിരുന്നു.

തന്റെ കൗമാരപ്രായത്തിലാണ് സഹോദരി രംഗോലി ആസിഡ് ആക്രമണത്തിന് ഇരയായത്. 52- ഓളം സര്‍ജറികളാണ് രംഗോലിയെ രക്ഷപ്പെടുത്തിയത്. തങ്ങളുടെ കുടുംബം തകര്‍ന്നുപോയി. ആരെങ്കിലും അടുത്തൂടെ കടന്നുപോകുമ്പോള്‍ ആസിഡ് ഒഴിക്കുമോ എന്ന് ഭയന്ന് മുഖം മറച്ചിരുന്നു. ബൈക്കിലോ കാറിലോ അപരിചിതര്‍ ആരെങ്കിലും തന്നെ കടന്നുപോകുമ്പോള്‍ ഇങ്ങനെ ചെയ്യുമായിരുന്നെന്നും താരം പറയുന്നു. ആ കാലത്തെ തെറാപ്പിയിലൂടെയാണ് താന്‍ അതിജീവിച്ചതെന്നും കങ്കണ പറയുന്നു.