‘നാട്ടില്‍ത്തന്നെയുള്ള ഒരു പയ്യന്‍ എന്നെ മോശം രീതിയില്‍ സ്പര്‍ശിക്കുമായിരുന്നു’ കങ്കണ

അഭിനയത്തിന് പുറമേ അവതാരകയായും ശ്രദ്ധ നേടുകയാണ് നടി കങ്കണ റണാവത്ത്. ഏക്ത കപൂര്‍ നിര്‍മിക്കുന്ന ലോക്കപ്പ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായാണ് കങ്കണ എത്തുന്നത്. ഇപ്പോഴിതാ ഷോയില്‍ വെച്ച് കങ്കണ നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തെ കുറിച്ചാണ് നടിയുടെ തുറന്നു പറച്ചില്‍. ആറു വയസ്സുള്ളപ്പോള്‍ ലൈംഗിക പീഡനം ഏല്‍ക്കേണ്ടി വന്നു വെന്ന് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥി വെളിപ്പെടുത്തിയപ്പോഴാണ് തനിക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നു വെന്ന് കങ്കണ പറഞ്ഞത്.

‘കുട്ടികള്‍ക്ക് മോശമായ രീതിയില്‍ സ്പര്‍ശനമേല്‍ക്കേണ്ടി വരുന്നുണ്ട്. ചെറുപ്പത്തില്‍ എനിക്കും സംഭവിച്ചിട്ടുണ്ട്. നാട്ടില്‍ തന്നെയുള്ള ഒരു പയ്യന്‍ എന്നെ മോശം രീതിയില്‍ സ്പര്‍ശിക്കുമായിരുന്നു. കുട്ടിയായതു കൊണ്ട് അന്ന് എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞില്ല. കുടുംബം എത്ര കരുതിയാലും ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കുട്ടികള്‍ക്ക് കടന്നു പോകേണ്ടി വരുന്നുണ്ട്. പ്രതിവര്‍ഷം നിരവധി കുട്ടികള്‍ക്കാണ് മറ്റുള്ളവരില്‍ നിന്ന് ലൈംഗിക ചുവയോടെയുള്ള പെരുമാറ്റങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നതെന്ന് കങ്കണ പറഞ്ഞു. പക്ഷേ പലരും ഇത് പൊതു ഇടത്തില്‍ തുറന്നുപറയാന്‍ തയ്യാറാവുന്നില്ല.’- കങ്കണ പറഞ്ഞു.

അതേ സമയം ഷാരുഖ് ഖാനെയും അക്ഷയ് കുമാറിനേയും പോലെയല്ല താന്‍ സൂപ്പര്‍സ്റ്റാര്‍ അവതാരികയാണെന്ന് കങ്കണ നേരത്തെ പറഞ്ഞിരുന്നു. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഷാരുഖ് ഖാന്‍, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര, രണ്‍വീര്‍ കപൂര്‍ അങ്ങനെ നിരവധി മികച്ച അഭിനേതാക്കള്‍ അവതരണത്തില്‍ കൈവച്ചു. അവര്‍ക്ക് വിജയകരമായ കരിയര്‍ ഉണ്ട് എന്നാല്‍ അവതാരകര്‍ എന്ന നിലയില്‍ പരാജയപ്പെട്ടു. ഇതുവരെ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, കങ്കണ റണാവത്ത് എന്നിവരാണ് സൂപ്പര്‍ സ്റ്റാര്‍ അവതാരകര്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയത്.

ഇതില്‍ ഉള്‍പ്പെട്ടതില്‍ അഭിമാനിക്കുന്നു. ലോക്ക്അപ്പ് ആരംഭിച്ച ശേഷം തന്നോട് ബോളിവുഡ് മാഫിയയ്ക്ക് അസൂയ ഇരട്ടിച്ചെന്നും താരം ആരോപിച്ചു. തന്നെ മോശക്കാരിയാക്കാന്‍ പലതും ചെയ്തു കൊണ്ടിരിക്കുകയാണ്. ഞാനത് കണ്ടെന്ന് നടിക്കുന്നേയില്ല. മറ്റുള്ളവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ എനിക്ക് സാധിക്കുമെങ്കില്‍ എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം. എന്റെ തലമുറയിലെ ഏറ്റവും മികച്ച അവതാരക താനാണെന്നതില്‍ അഭിമാനം… കങ്കണ പറഞ്ഞതിങ്ങനെയായിരുന്നു.

Previous articleനായികയുടെ കടയിലെ പൂച്ചെട്ടി തകര്‍ത്ത വില്ലന്മാരെ തടയാനെത്തിയ നായകന്‍ റസ്റ്റന്റോടെ തകര്‍ത്ത് തരിപ്പണമാക്കുന്നു, കട തകര്‍ത്ത നായകനോട് നന്ദി പറഞ്ഞ് നായിക! അല്ല ഷാജിയേട്ടാ നിങ്ങളെന്താ ആളെ കളിയാക്കുന്നോ?
Next articleഒറ്റക്കൊമ്പന്റെ രണ്ട് ലക്ഷം..!! വാക്ക് പാലിച്ച് സുരേഷ്‌ഗോപി..!! അഭിനന്ദനം അറിയിച്ച് ആരാധകര്‍