എനിക്ക് വധഭീഷണി ഉണ്ട്!! എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ഇവരൊക്കെ… – കങ്കണ റണൗത്ത്

വിവാദങ്ങള്‍ക്ക് സിനിമാ മേഖലയില്‍ യാതൊരു പഞ്ഞവുമില്ല. എന്നാല്‍ അത് മനപൂര്‍വ്വം ഉണ്ടാക്കുന്നത് കൂടിയാകുമ്പോള്‍ വിമര്‍ശകരും കുറ്റപ്പെടുത്തുന്നവരും വര്‍ദ്ധിക്കും. അങ്ങനെ എപ്പോഴും വിവാദ പരാമര്‍ശങ്ങള്‍ സൃഷ്ടിക്കുകയും അതിന് വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുകയും ചെയ്യുന്ന നടിയാണ് കങ്കണ…

വിവാദങ്ങള്‍ക്ക് സിനിമാ മേഖലയില്‍ യാതൊരു പഞ്ഞവുമില്ല. എന്നാല്‍ അത് മനപൂര്‍വ്വം ഉണ്ടാക്കുന്നത് കൂടിയാകുമ്പോള്‍ വിമര്‍ശകരും കുറ്റപ്പെടുത്തുന്നവരും വര്‍ദ്ധിക്കും. അങ്ങനെ എപ്പോഴും വിവാദ പരാമര്‍ശങ്ങള്‍ സൃഷ്ടിക്കുകയും അതിന് വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുകയും ചെയ്യുന്ന നടിയാണ് കങ്കണ റണൗത്ത്. ഇപ്പോഴിതാ തന്റെ ജീവന് വധഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് താരം രംഗത്ത് വന്നിരിക്കുന്നത്.

എങ്ങനെ ഇല്ലാതിരിക്കും എന്നാണ് ചിലരുടെ ചോദ്യം. താരത്തിന്റെ ഫോട്ടോയ്ക്ക് അടിയില്‍ വന്നു നിറയുന്ന കമന്റുകളിലാണ് ചിലര്‍ ഭീഷണി സന്ദേശങ്ങള്‍ നടിയ്‌ക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. പുതിയ വിവാദത്തിന്റെയും അതിപ്പോള്‍ വധഭീഷണി വരെയും എത്തി നില്‍ക്കുന്നതിന്റെയും ഉറവിടം കര്‍ഷക സമര സമയത്ത് നടി ഉയര്‍ത്തിയ വിവാദ പരാമര്‍ശങ്ങള്‍ തന്നെ. തനിക്കെതിരെ വധഭീഷണി ഉണ്ടെന്നും കാണിച്ച് നടി പരാതിയും നല്‍കിയിട്ടുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിനു ഉത്തരവാദി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം നടത്തുന്നവര്‍ മാത്രമാണെന്നും നടി പറഞ്ഞു. അതോടൊപ്പം ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ പഞ്ചാബ് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് കങ്കണ ഇടക്കാല കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ നില്‍ക്കുന്ന ചിത്രത്തിനോടൊപ്പം താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സിഖ് സമുദായത്തെ ഖലിസ്ഥാനികളെന്ന് പറഞ്ഞ് അധിക്ഷേപിച്ചതില്‍ കങ്കണക്കെതിരെ നേരത്തെ മുംബൈ സബര്‍ബന്‍ഘര്‍ പൊലീസ് കേസെടുത്തിരുന്നു. താരത്തിന്റെ പല പ്രസ്താവനകളും പലപ്പോഴും വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കാറുണ്ട്.