അവഞ്ചര്‍ സിനിമ മഹാഭാരതത്തില്‍ നിന്നും പ്രചോദനം കൊണ്ടതാകാമെന്ന് കങ്കണ: വിശദീകരണം ഇങ്ങനെ

ഗദ ഏന്തിയ ഹനുമാനെപ്പോലെ തോര്‍…, അയണ്‍മാന്‍ കര്‍ണനെപ്പോലെ കവചധാരി… അവഞ്ചര്‍ സിനിമ മഹാഭാരതത്തില്‍ നിന്നും പ്രചോദനം കൊണ്ടതാകാമെന്ന് കങ്കണ, അതിന്റെ വിശദീകരണം ഇങ്ങനെ,

ലോക സിനിമയില്‍ ഏറ്റവും അധികം ഫാന്‍ ബെയ്സ് ഉള്ള നിര്‍മ്മാണ കമ്പനി ഏതെന്ന ചോദ്യത്തിന് ഏവരും നല്‍കുന്ന ഉത്തരം മാര്‍വല്‍ എന്ന് തന്നെ ആയിരിക്കും. കോമിക് ബുക്കുകളില്‍ ഒതുങ്ങി നിന്ന സൂപ്പര്‍ ഹീറോ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുകയും, കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളില്‍ നിന്ന് മുതിര്‍ന്നവര്‍ക്കും പ്രീയപ്പെട്ടവരാക്കി സൂപ്പര്‍ ഹീറോകളെ വളര്‍ത്തി എടുക്കുന്നതില്‍ മാര്‍വല്‍ വിജയിച്ചു എന്നതാണ് ഈ നേട്ടത്തിന് കാരണം. അതിന് മാര്‍വലിനെ സഹായിച്ച അവഞ്ചേഴ്സ് കഥാപാത്രങ്ങളെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായം ഉന്നയിച്ച് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ബോളിവുഡ് താരം കങ്കണ.

എന്നും വ്യത്യസ്തമായ അഭിപ്രായ പ്രകടനത്തിലൂടെ വാര്‍ത്തകളില്‍ ഇടം പടിക്കുന്ന താരമാണ് കങ്കണ. ഇത്തവണ കങ്കണയെ വാര്‍ത്തകളില്‍ നിറച്ചിരിക്കുന്നത് അവഞ്ചേഴ്സ് സിനിമയ്ക്ക് ഇന്ത്യന്‍ പുരാണവുമായുള്ള ബന്ധത്തെ കുറിച്ചുള്ള താരത്തിന്റെ അഭിപ്രായമാണ്.

അവഞ്ചേഴ്സ്, മഹാഭാരത കഥയില്‍ നിന്നും ഭാരതത്തിലെ വേദങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നാണ് കങ്കണയുടെ കണ്ടെത്തല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

സൂപ്പര്‍ ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങളെ ചെയ്യുമ്പോള്‍ ഇന്ത്യന്‍ പുരാണങ്ങളെ ആണോ ഹോളിവുഡ് സൂപ്പര്‍ ഹീറോകളെ ആണോ മാതൃക ആക്കുക എന്നായിരുന്നു അവതാരികയുടെ ചോദ്യം. താന്‍ ഇന്ത്യന്‍ പുരാണങ്ങളെ ആകും പരിഗണിക്കുക എന്ന് കങ്കണ പറയുന്നു.

പാശ്ചാത്യര്‍ നമ്മുടെ പുരാണങ്ങളെ അവരുടെ ചിത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കാറുണ്ട്. അയണ്‍മാനെ തന്നെയെടുക്കാം. അദ്ദേഹം മഹാ ഭാരത്തിലെ കര്‍ണനേപ്പോലെ കവച ധാരിയാണ്. ഗദയേന്തി നില്‍ക്കുന്ന ഹനുമാനുമായി ചുറ്റികയേന്തി നില്‍ക്കുന്ന തോറിനെ ഉപമിക്കാം. അവഞ്ചര്‍ സിനിമ തന്നെ മഹാഭാരതത്തില്‍ നിന്ന് പ്രചോദനം കൊണ്ടതായിരിക്കാം. ദൃശ്യ വീക്ഷണം വ്യത്യസ്തമാണെങ്കിലും ഈ സൂപ്പര്‍ ഹീറോ കഥകളുടെ ഉത്ഭവം നമ്മുടെ വേദങ്ങളില്‍ പ്രചോദനം നേടിയവയാണ്’

 

Previous articleശങ്കര്‍ മഹാദേവനെ അത്ഭുതപ്പെടുത്തി ഒരു പാട്ടുകാരന്‍; കലാകാരന്‍ ആരെന്ന് അന്വേഷിച്ച് സോഷ്യല്‍ മീഡിയ
Next articleനിക്കി ഗല്‍റാണിയും നടന്‍ ആദിയുടെയും വിവാഹം ഈ മാസംതന്നെ: തീയതി പ്രഖ്യാപിച്ചു