എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരവും, അത് കൊണ്ട് തന്നെ അത് കാണിക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരവും, അത് കൊണ്ട് തന്നെ അത് കാണിക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്!

നടി മോഡൽ എന്നീ മേഖലകളിൽ പ്രശസ്തയായ താരമാണ് കനി കുസൃതി. സാമൂഹ്യ പ്രവര്‍ത്തകരായ മൈത്രേയന്റെയും ഡോ എകെ ജയശ്രീയുടെയും മകളാണ് താരം, വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം മിക്കപ്പോഴും പങ്കുവെക്കാറുണ്ട്. ശക്തമായ കഥാപാത്രങ്ങളിലൂടെ പലപ്പോഴും ഹ്രിശ്വചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട കനി വളരെ പെട്ടന്നാണ് ആരാധക ശ്രദ്ധ നേടിയത്. ഈ അടുത്ത് ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിന് ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. അതികം മലയാള സിനിമയിൽ സജീവമല്ലാത്ത താരത്തിന് ലഭിച്ച അംഗീകാരം മലയാള സിനിമയെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് അർഹതപ്പെട്ട തന്റെ സ്ഥാനം കനി നേടിയെടുത്തത്. തനിക്ക് ലഭിച്ച ഈ പുരസ്കാരം ആദ്യ നായിക റോസിക്ക് സമർപ്പിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു.

വിവസ്ത്രയായി അഭിനയിച്ചതിന്റെ പേരിൽ ഒരുപാട് രൂക്ഷ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ആൾ കൂടിയാണ് കനി. എന്നാൽ ആ വിമർശനങ്ങൾ ഒന്നും തന്നെ ബാധിക്കുന്നതല്ല എന്ന് കനി തന്നെ തെളിയിച്ചിട്ടുണ്ട്. കാരണം താരം ഇത് വരെ ഏതെങ്കിലും വിമർശനങ്ങളോട് പ്രതികരിക്കുകയോ വിമർശനങ്ങളെ ഭയന്ന് തനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യാതിരിക്കുകയോ ചെയ്തിട്ടില്ല. ഈ വിമർശനങ്ങളെ കുറിച്ച് കനി പറയുന്നത് ഇങ്ങനെ, ഓരോ വിമർശനങ്ങളെയും ഞാൻ ഓരോ അംഗീകാരങ്ങൾ ആയാണ് കാണുന്നത്. എന്റെ മുഖം പോലെയാണ് എന്റെ ശരീരവും. ആ മുഖം കാണുന്നവർക്ക് കുഴപ്പം ഇല്ലെങ്കിൽ ശരീരം കാണുന്നതിൽ എന്ത് കുഴപ്പമാണ് ഉള്ളത്? അതിൽ എനിക്ക് ഒരു കുഴപ്പവും തോന്നിയിട്ടില്ല. പിന്നെ മറ്റുള്ളവർ എന്ത് പറയുന്നു വെന്ന് പേടിച്ച് നമുക്ക് ജീവിക്കാൻ കഴിയില്ലല്ലോ.

പതിനെട്ടു വയസ്സായപ്പോൾ തന്റെ അച്ഛൻ തനിക്ക് നൽകിയ ഒരു കത്ത് കനി മുൻപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. വീട് വിട്ടു പോകാനും, ഇഷ്ടമുള്ള വ്യക്തിയുമായി, അത് ആണായാലും പെണ്ണായാലും സങ്കരവർഗമായാലും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിനക്കുള്ള അവകാശത്തിനു പൂർണ പിന്തുണ അറിയിക്കുന്നു എന്നുമായിരുന്നു ആ കത്തിന്റെ ഉള്ളടക്കം.  കനി കുസൃതി ആയിരുന്നു മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനേക്കുറിച്ചു ആദ്യമായി വെളിപ്പെടുത്തൽ നടത്തിയത്. ഒരിക്കൽ ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ എഗ്രിമെന്റ് ഒപ്പിട്ട ദിവസം രാത്രീയിൽ ചിത്രത്തിന്റെ ഒരു അണിയറ പ്രവർത്തകൻ തന്നെ വിളിച്ചു മോശമായി സംസാരിച്ചെന്നും ഇതിനെതിരെ പ്രതികരിച്ചപ്പോൾ ആ ചിത്രത്തിൽ നിന്നുതന്നെ തന്നെ പുറത്താക്കിയിരുന്നുവെന്നും കനി തുറന്നു പറഞ്ഞിരുന്നു.

Trending

To Top
Don`t copy text!