കനി കുസൃതിക്ക് വീണ്ടും ഒരു പൊൻതൂവൽ കൂടി, മികച്ച നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം

ബിരിയാണി എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് കനി കുസൃതിയെ തേടി വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം.42 – മത് മോസ്കോ ഫിലിം ഫെസ്റ്റിവെലിന്റെ ബ്രിക്‌സ് വിഭാഗത്തിൽ മികച്ച നടിക്കുള്ള അഭിനയത്തിനാണ് കനി കുസൃതി പുരസ്‌കരാർഹയായത്. ബ്രിക്‌സ്…

ബിരിയാണി എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് കനി കുസൃതിയെ തേടി വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം.42 – മത് മോസ്കോ ഫിലിം ഫെസ്റ്റിവെലിന്റെ ബ്രിക്‌സ് വിഭാഗത്തിൽ മികച്ച നടിക്കുള്ള അഭിനയത്തിനാണ് കനി കുസൃതി പുരസ്‌കരാർഹയായത്. ബ്രിക്‌സ് വിഭാഗത്തിൽ മത്സരിച്ച രണ്ട് സിനിമകളിൽ ഒന്നായിരുന്നു ‘ബിരിയാണി’.പ്രസക്ത റഷ്യൻ എഴുത്തുകാരനും, സംവിധായകനുമായ സെര്‍ജി മോര്‍ക്രിസ്റ്റ്സ്‌കി ജൂറി അധ്യക്ഷനായ സമിതിയാണ് അവാർഡ് നിർണയിച്ചത്.കൂടാതെ ഇത് ആദ്യമായാണ് ഒരു മലയാളം സിനിമക്ക് മോസ്കൊ ഫിലിം ഫെസ്റ്റിവൽ അവാർഡ് ലഭിക്കുന്നത്.
https://www.facebook.com/KaniKusrutiOfficial/photos/a.1759456101018166/2469703863326716/?__cft__%5B0%5D=AZW7Dt46elAge5UYHnuGDv7hhctSE2zND6MWai4c7-csI1sioieK2lBxmfX7G6G0SsrYpqP0fqCeZBl19_Sfo2WkuwxfLmzzWqMvqNUkLgOFBzhraG6dNqpRhdF7q8X-9W9A3EQTHiU-7ZBmObRbY6Q3os2R59UrqUOHo8eOmSlBv0ecd444gV2kV3YX0s13IPY&__tn__=EH-R
നേരത്തെ സ്പെയിൻ ഇമാജിൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ പ്രഖ്യാപിച്ച അവാർഡ് ദാനച്ചടങ്ങിൽ കനിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു. അതും ബിരിയാണിയിലെ അഭിനയത്തിനായിരുന്നു.
മോസ്കൊ ഫിലിം ഫെസ്റ്റിവലിന്റെ ബ്രിക്‌സ് മത്സര വിഭാഗത്തിൽ മുന്നിരയിലുണ്ടായിരുന്ന രണ്ടു സിനിമകളിൽ ഒന്നാണ് ‘ബിരിയാണി’. ഈ വിഭാഗത്തിൽ തന്നെ മികച്ച നടൻ,നടി,സിനിമ,സംവിധാനം,ജൂറി പ്രൈസ് എന്നീ അവാർഡുകളാണ് പ്രഖ്യാപിച്ചത്.1935 ൽ ആരംഭിച്ച മോസ്കോ ഫിലിം ഫെസ്റ്റിവൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണ്. കൂടാതെ മലയാളം സിനിമക്ക് ലഭിച്ച ഒരു വലിയ അംഗീകാരം കുട്ടിയാണ് ഇത്.
ബിരിയാണിയുടെ നിർമാണം യു.എ.എൻ ഫിലിം ഹൗസിന്റെ ബാനറിലായിരുന്നു.കൂടാതെ ചിത്രത്തിന്റെ രചനയും സംവിധാനവും സജിൻ ബാബുവാണ് ചെയ്തിരിക്കുന്നത്. കനിയെ കൂടാതെ ചിത്രത്തിൽ സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം ജെറി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായിട്ട് എത്തുന്നുണ്ട്. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ലിയോ ടോം, ആര്ട്ട് നിതീഷ് ചന്ദ്ര ആചാര്യ എന്നിവർചേർന്നാണ്. കൂടാതെ സിനിമയുടെ ക്യാമറ കാർത്തിക് മുത്തുകുമാറും എഡിറ്റിംഗ് അപ്പു ഭട്ടതിരിയും ചേർന്നാണ് ചെയ്തിട്ടുള്ളത്.
ചിത്രത്തിന്റെ പ്രമേയം കടൽത്തീരത്തു താമസിക്കുന്ന കദീജയുടെയും ഉമ്മയുടെയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം വർക്ക് സ്വന്തം നാട് വിട്ടേണ്ടിവരികയും അതിനുശേഷമുള്ള അവരുടെ യാത്രയുമാണ്. സിനിമയിൽ കദീജയായി കനി കുസൃതിയും ഉമ്മയായി ശൈലജയും അഭിനയിക്കുന്നു.
കനി കുസൃതിയുടെ സിനിമ ജീവിതത്തിൽ ഒരു പൊൻതിളക്കം കുട്ടിയാണ് ഈ അവാർഡ്.കനി കുസൃതിക്ക് അന്താരാഷ്ട്ര തലത്തിൽ മികച്ച നടിക്കുള്ള രണ്ടാമത്തെ പുരസ്കാരമാണിത്. മാത്രമല്ല സിനിമയുടെ നേട്ടങ്ങൾ ഏറെയാണ്,ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറായി ചിത്രം പ്രദര്‍ശിക്കുകയും അവിടെ മികച്ച സിനിമയ്ക്കുള്ള നെറ്റ്പാക്ക് അവാര്‍ഡ് നേടുകയും ചെയ്തിരുന്നു, ഇതിനു പുറമേ ബാംഗ്ലൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാര്‍ഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജന്‍ പുരസ്ക്കാരം, അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, നേപ്പാള്‍ തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സെലക്ഷന്‍സ് എന്നിങ്ങനെ നീളുന്നു സിനിമയുടെ നേട്ടങ്ങൾ.